ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

തട്ടിം മുട്ടീം എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് സാഗർ സൂര്യ, അർജുന്റെ മരുമകൻ ആദി എന്ന് പറഞ്ഞാൽ ആണ് സുര്യനെ എല്ലാവര്ക്കും മനസ്സിലാകുക, അടുത്തിടെ ആയിരുന്നു സാഗർ സൂര്യയുടെ അമ്മയുടെ…

തട്ടിം മുട്ടീം എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് സാഗർ സൂര്യ, അർജുന്റെ മരുമകൻ ആദി എന്ന് പറഞ്ഞാൽ ആണ് സുര്യനെ എല്ലാവര്ക്കും മനസ്സിലാകുക, അടുത്തിടെ ആയിരുന്നു സാഗർ സൂര്യയുടെ അമ്മയുടെ മരണം, അമ്മയുടെ മരണം സുര്യനെ വല്ലാതെ തളർത്തിയിരുന്നു, എല്ലാവര്ക്കും വളരെ സങ്കടം ഉണർത്തിയ ഒരു വാർത്ത ആയിരുന്നു സൂര്യയുടെ അമ്മയുടെ മരണം. അമ്മയുടെ വിയോഗത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും തുറന്ന് പറയുകയാണ് സാഗര്‍.

sagar surya 1

സാഗര്‍ സൂര്യന്റെ വാക്കുകള്‍ ഇങ്ങനെ;

അമ്മക്ക് വാതസംബന്ധമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നു അതിന്റെ ചികിത്സ നടന്നു കൊണ്ടിരിക്കുകയായിരുന്നു, ഇടയ്ക്ക് വെച്ച് അമ്മയ്ക്ക് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നത് പോലെ തോന്നി, എന്നാൽ സ്കാൻ ചെയ്തപ്പോൾ കുഴപ്പത്തെ ഒന്നുമില്ലായിരുന്നു, കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇത് വീണ്ടും ഉണ്ടാകുകയും ചർദ്ധിക്കുകയും ചെയ്തു, അങ്ങനെ ആശുപത്രയിൽ കൊണ്ട്  പോകുകയും സി.ടി സ്‌കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തുകയും ചെയ്തു, അപ്പോഴാണ് ഹൃദയത്തില്‍ 50 ശതമാനത്തോളം ബ്ലോക്ക് ഉണ്ടെന്ന് അറിയുന്നത്. കാര്യങ്ങള്‍ വളരെ ഗുരുതരമായിരുന്നു. വാല്‍വുകള്‍ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

sagar surya 1

അപ്പോഴേക്കും ഹൃദയാഘാദം സംഭവിച്ചിരുന്നു, ‘അമ്മ ഞങ്ങളെ വിട്ട് പോയത്, ഈ വേദനയില്‍ നിന്നു തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും. കാരണം ഞങ്ങളുടെ കുടുംബം അങ്ങനെയായിരുന്നു. അതൊരു സാധാരണ കുടുംബം പോലെ അല്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.  ‘അമ്മ പറയുന്നത് പോലെ ആയിരുന്നു ഇത്രയും നാൾ ഞാൻ ജീവിച്ചത്, ഞങ്ങളുടെ എല്ലാം ആയിരുന്നു ‘അമ്മ, ആ അമ്മയെ ആണ് ഞങ്ങൾക്ക് നഷ്ടപെട്ടത്.  ഇനിയൊരിക്കലും  ഒന്നും പഴയതു പോലെയാകില്ല. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. കാരണം കുടുംബത്തിന്റെ സന്തോഷമാണ് അമ്മ എന്നും ആഗ്രഹിച്ചത്. ഞങ്ങള്‍ നല്ല നിലയിലെത്തണമെന്നതായിരുന്നു അമ്മയുടെ സ്വപ്നം. അതെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്.’