സജ്നയ്ക്ക് നിലവാരം ഇല്ലേ, ആദ്യവിവാഹത്തെ കുറിച്ച് പറഞ്ഞ സജ്ഞയ്‌ക്കെതിരെ മത്സരാർത്ഥികൾ!

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും…

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും സഹോദരി അഭിരാമിയുമായിരുന്നു ഇത് പോലെ ഒറ്റ മത്സരാർത്ഥിയായി പരിഗണിച്ച് പരുപാടിയിൽ എത്തിയത്. ആദ്യമായാണ് ആണ് ഒരു ദമ്പതികൾ പരുപാടിയിൽ മത്സരിക്കാനായി വരുന്നത്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേക്ഷ്യപ്പെടുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ അനാവശ്യമായി ഇവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ പരിധിയിൽ കൂടുതൽ ഇടപെട്ട് പ്രശ്നം ഉണ്ടാക്കുന്നത് ആണ് കാണാൻ കഴിയുന്നത്. പലപ്പോഴും ഇവർക്കെതിരെ വിമർശനങ്ങളും ഉയർന്നു വന്നിരുന്ന.

ഫിറോസിന്റെയും സജ്നയുടെയും രണ്ടാം വിവാഹം ആണ് ഇത്. തന്റെ ആദ്യ വിവാഹം പരാജയം ആയിരുന്നുവെന്നും ഒരുപാട് വേദനകൾ താൻ ആ ബന്ധത്തിൽ സഹിച്ചുവെന്നും ഒരു എപ്പിസോഡിൽ സജ്‌ന തുറന്ന് പറഞ്ഞിരുന്നു. എന്റെ ആദ്യ വിവാഹം തീർത്തും വേദനാ ജനകമായിരുന്നു. ഒരുപാട് അനുഭവിച്ചു ഞാൻ ആ ബന്ധത്തിൽ നിന്ന്. അങ്ങനെ അധികം വൈകാതെ തന്നെ ഞാൻ ആ വിവാഹത്തിൽ നിന്ന് മോചനം നേടിയെടുത്തു. ഇന്ന് എനിക്ക് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സ്നേഹം ഫിറോസ് നൽകുന്നുണ്ട്. ശരിക്കും ഫിറോസ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷമാണ് ഞാൻ പ്രണയമെന്താണെന്ന് അറിഞ്ഞതും പ്രണയത്തെ ആസ്വദിക്കാൻ തുടങ്ങിയതും എന്നും സജ്‌ന അന്ന് പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ സജ്നയുടെ ആദ്യവിവാഹം വീണ്ടും ചർച്ചയാകുകയായിരുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അനവശ്വമായി ഇടപെടുകയായിരുന്നു ഫിറോസും സജ്നയും ചെയ്തിരുന്നത്. ഇതിനെതിരെയാണ് വീട്ടിൽ ചർച്ച നടന്നത്. നമുക്ക് വേണമെങ്കിൽ അവർ ചെയ്യുന്നത് പോലെ നമുക്കും അവരുടെ ജീവിതം എടുത്തിട്ട് സംസാരിക്കാം, എന്നാൽ നമ്മൾ അത് ചെയ്യാതെ മര്യാദ കാണിക്കുന്നത് കൊണ്ടാണ് അവർ ഇങ്ങനെ വീണ്ടും സംസാരിക്കുന്നത് എന്നാണ് സായ് പറയുന്നത്. സജ്‌ന ഫിസിക്കലി അബ്യുസ് അനുഭവിച്ച സ്ത്രീ ആണ്. ആ സ്ത്രീ തന്നെ ഇങ്ങനെ അബ്യുസ് ചെയ്യുകയല്ലെങ്കിലും ഉപദ്രവിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് അത് കണ്ടുകൊണ്ട് ഇരിക്കുന്നത് എന്നാണു സന്ധ്യ ചോദിച്ചത്. അതിനുള്ള നിലവാരം സജ്‌നയ്ക്ക് ഇല്ല എന്നാണ് സായ് അതിന് നൽകിയ മറുപടി.