താൻ പണപ്പെട്ടി എടുക്കാൻ നേരുത്തെ തന്നെ തീരുമാനിച്ചതായിരുന്നു, സായ് കൃഷ്ണ

10 ലക്ഷമാണെങ്കിലും 50 രൂപയാണെങ്കിലും താൻ പണപ്പെട്ടി എടുക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന് പറയുകയാണ് സായി കൃഷ്ണ. ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങി എറണാകുളം എയർപോർട്ടിൽ എത്തിയതിനു ശേഷം സായി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സായി കൃഷ്ണ. ബിഗ്ഗ്‌ബോസ് വീട്ടിലെ സ്‌പീരിയൻസും സിജോ നന്ദന എന്നിവരുമായുള്ള കൊമ്പോയെക്കുറിച്ചുമെല്ലാം സായി പ്രതികരിച്ചിരുന്നു. ബിഗ്ഗ്‌ബോസിൽ പോയതിനു ശേഷമേ ട്രോളുകളൊക്കെ വരാൻ ചാൻസ് ഉണ്ട് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് ട്രോളുകൾ വരണമെന്നാണ് സായി മറുപടി പറഞ്ഞത്. വോട്ട് ചെയ്തവരോടും ഇഷ്ടപ്പെട്ടവരോടും വെറുത്തവരോടും എല്ലാവരോടും നന്ദിയെന്നും താൻ പലരെയും കണ്ഠാണ്ട് ആക്കിയിട്ടുള ഒരാളായിരുന്നു എന്നാൽ ഇപ്പോൾ താൻ എല്ലാവരുടെയും കണ്ഠാണ്ട് ആകുന്നതിൽ സന്തോഷമുണ്ടെന്നും സായി കൃഷ്ണ പറയുന്നു.

ബിഗ്ഗ്‌ബോസിൽ പോയപ്പോൾ തന്റെ ലുക്ക് തന്നെ മാറ്റിയതിനെക്കുറിച്ചു സായി പ്രതികരിച്ചു. ഒരു മേക്കോവർ വേണമെന്നുള്ള രീതിയിലായിരുന്നു ലുക്ക് മാറ്റിയത് എന്നാണ് സായി കൃഷ്ണ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വിളിപ്പേരുകൾ താൻ ആസ്വദിക്കുന്നുണ്ടെന്നും സായി കൃഷ്ണ പറയുന്നുണ്ട്. അഭിഷേക് നന്ദന തുടങ്ങിയവരുമായുള്ള കോംബോ താൻ ഭയങ്കരമായി എന്ജോയ് ചെയ്ത കാര്യമാണെന്നും അത് വർക്ക്ഔട് ആയോ ഇലയോ എന്ന് തനിക്ക് അറിയില്ലെന്നും തങ്ങൾ അതിൽ പക്കാ ആയിരുന്നുവെന്നും സായി കൃഷ്ണ പറയുന്നുണ്ട്. ബിഗ്ഗ്‌ബോസിൽ വെച്ച് ഭാര്യയുമായി ട്രിപ്പ് പോകുന്ന കാര്യം പറഞ്ഞിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയുമായി കുളു മണാലിയിലേക്ക് ട്രിപ്പ് പോകണമെന്നും ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ ഇപ്പോൾ താനെ പോകുമെന്നുമാണ് രസകരമായി സായി മറുപടി നൽകിയത്. തനിക്ക് കപ്പടിക്കുന്നതിനേക്കാൾ പ്രധനം സായി എന്ന വ്യക്തിക്ക് വന്ന മാറ്റങ്ങൾ തന്നെയാണെന്നും അതാണ് തനിക്ക് സന്തോഷമെന്നും സായി കൃഷ്ണ കൂട്ടിച്ചേർത്തു. പണപ്പെട്ടി നന്ദനയ്ക്ക് കൊടുക്കുമോ എന്ന ചോദ്യത്തോടും സായി പ്രതികരിച്ചു. അഞ്ച് ലക്ഷം നന്ദനയ്ക്കാണെന്ന നിലയ്ക്കൊരു ചർച്ചയുണ്ടല്ലോ ശരിയാണോയെന്നായിരുന്നു ചോദ്യം.

ഇതിന് അത് പറഞ്ഞവർ ആരാണെന്ന് അറിഞ്ഞാൽക്കൊള്ളാമെന്നുണ്ടായിരുന്നുവെന്നാണ് സായ് മറുപടി നൽകുന്നത്. ‘ചർച്ചകൾ എന്തും ആവാം. ഞാൻ എന്താണ് നന്ദുവിന് ചെയ്യുന്നത് എന്ന് എനിക്ക് ആരോടും പറയേണ്ട കാര്യമില്ല. അവിടുത്തെ സംസാരങ്ങൾ വേറെയാണ്. നന്ദു എന്ന് പറയുന്നത് എന്റെ അനിയത്തിയാണ്. അതിനകത്ത് അത്രയും ബോണ്ട് തോന്നിയ വ്യക്തിയാണ്. അവൾക്ക് എന്തൊക്കെ ചെയ്ത് കൊടുക്കാൻ സാധിക്കുമോ അതൊക്കെ ഞാൻ ചെയ്യുമെന്നും പണപ്പെട്ടി എടുത്തത് നന്ദുവിന് വേണ്ടിയാണെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ ചിന്തയാണ്. അങ്ങനെയൊന്നും പറയാൻ സാധിക്കില്ല. പണം എടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നുവെന്നും അത് 10 ലക്ഷമാണെങ്കിലും 50 രൂപയാണെങ്കിലും താൻ എടുക്കാൻ തീരുമാനിച്ചതാണെന്നും സായി കൃഷ്ണ വ്യക്തമാക്കി. മാത്രമല്ല തനിക്ക് ഫിസിക്കൽ ഇഷ്യൂസ് ഉണ്ടായിരുന്നുവെന്നും ഡിസ്കിന് പ്രശ്നമുണ്ട് അതൊക്കെ വെച്ചാണ് ഹൗസിൽ കളിച്ചുകൊണ്ടിരുന്നത്. അതെല്ലാം എത്രമാത്രം പുറത്തേക്ക് വന്നുവെന്ന് അറിയില്ല. കപ്പിനെക്കാൾ വലുത് താൻ എന്ന വ്യക്തിക്ക് വന്ന മാറ്റങ്ങൾ തന്നെയാണ് എന്നും സായി പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു പോണപ്പെട്ടിയെടുത്ത സായി കൃഷ്ണ ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തുവന്നത്. ആ സംഭവത്തിൽ സായിയുടെ ഭാര്യയെ സ്നേഹയും പ്രതികരിച്ചിരുന്നു. സായ് പണപ്പെട്ടി എടുത്തതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല എന്നും ആ പണം ആർക്കാണ് കൊടുക്കേണ്ടത് എന്നൊക്കെ തീരുനാനിക്കേണ്ടത് സായി തന്നെയാണ് എന്നും പണത്തിന് വേണ്ടിയല്ല സായ് പെട്ടി എടുത്തതെന്നും അ‍ഞ്ച് ലക്ഷം കണ്ടപ്പോൾ സായിക്ക് കണ്ണ് മഞ്ഞളിച്ചിട്ടില്ലെന്നും സ്നേഹ വ്യക്തമാക്കിയിരുന്നു.