ഞാൻ ഒരു നല്ല നടിയല്ല, അഭിനയം നിർത്താൻ തീരുമാനിച്ചു, മനസ്സ് തുറന്നു സായി പല്ലവി!

മലർ മിസ്സായി എത്തി മലയാളികളുടെ ഞെഞ്ചിൽ ഇടം നേടിയ താരമാണ് സായി പല്ലവി. ശേഷം തമിഴിലേക്ക് പോയ താരത്തിനു മികച്ച അവസരങ്ങൾ ആണ് തമിഴിൽ നിന്നും ലഭിച്ചത്. ധനുഷിനൊപ്പവും സൂര്യക്കൊപ്പവുമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച…

Sai Pallavi about Acting

മലർ മിസ്സായി എത്തി മലയാളികളുടെ ഞെഞ്ചിൽ ഇടം നേടിയ താരമാണ് സായി പല്ലവി. ശേഷം തമിഴിലേക്ക് പോയ താരത്തിനു മികച്ച അവസരങ്ങൾ ആണ് തമിഴിൽ നിന്നും ലഭിച്ചത്. ധനുഷിനൊപ്പവും സൂര്യക്കൊപ്പവുമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം താൻ സൂര്യക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ്. എൻ ജി കെ എന്ന ചിത്രത്തിൽ ആണ് സായി പല്ലവി സൂര്യയ്‌ക്കൊപ്പം അഭിനയിച്ചത്. ഷൂട്ടിങ്ങിനെ ഉണ്ടായ അനുഭവത്തെ കുറിച്ച് സായി പല്ലവി തുറന്നു പറഞ്ഞത് ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ഷൂട്ടിങ്ങിനിടെ ഉണ്ടായ കാര്യങ്ങളും ഇടയിൽ താൻ കരഞ്ഞതും ശേഷം ഷൂട്ടിങ് പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ചതുമെക്കെയാണ് താരം പറഞ്ഞത്. Sai Pallavi's face turned against acting in advertisement
ചിത്രത്തിലെ വളരെ പ്രധാനമായ ഒരു രംഗം ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ അഭിനയം ചിത്രത്തിന്റെ സംവിധായകനായ സെൽവരാഘവന്റെ പ്രതീക്ഷയ്ക്കു അനുസരിച്ചു ശരിയാകുന്നില്ലായിരുന്നു. എത്ര റീടേക്ക് എടുത്തിട്ടും ആ രംഗം നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ശേഷം ആ രംഗം പിറ്റേദിവസത്തേക്ക് നീട്ടിവെച്ചു. അപ്പോഴേക്കും താൻ മാനസികമായി തളർന്നു പോയിരുന്നു. ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടായല്ലോ എന്ന തോന്നലായിരുന്നു മനസ്സ് മുഴുവൻ. അന്നത്തെ ദിവസം മുഴുവൻ ഞാൻ കരച്ചിൽ ആയിരുന്നു. ശേഷം വീട്ടിൽ ചെന്നിട്ട് ഞാൻ നല്ല നടിയല്ല, ഞാൻ ഇനി അഭിനയിക്കാൻ പോകുന്നില്ല. തിരിച്ചു മെഡിസിന് പോകുകയാണെന്നൊക്കെ പറഞ്ഞു. പക്ഷെ പിറ്റേ ദിവസം എന്റെ ഭാഗ്യത്തിന് ആദ്യ ടേക്കിൽ തന്നെ ഓക്കേ ആയി.Sai Pallavi's face turned against acting in advertisement
സൂര്യ സാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ സെൽവരാഘവൻ ഒറ്റ ടേക്കിൽ ഒന്നും തൃപ്തനാകുന്ന ആൾ അല്ലായെന്നും സൂര്യ സാറും കുറെ ടേക്കുകൾ എടുക്കാറുണ്ടെന്നു പറഞ്ഞപ്പോഴാണ് ശരിക്കും എനിക്കു സമാധാനം ആയത്. സെൽവ സാറിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ചെയ്യാന്കഴിയാത്തതിനാൽ സൂര്യ സാറും പല റീടേക്കുകളും എടുക്കാറുണ്ടെന്നു അറിഞ്ഞപ്പോഴാണ് എനിക്കും കുറച്ച് ധൈര്യം വന്നത്.