ഞാൻ നോ പറഞ്ഞിട്ടും ആ രംഗത്തിൽ അഭിനയിക്കാൻ എന്നെ നിർബന്ധിച്ചു!

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ…

Sai Pallavi about film

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും നേരുത്തെ പുറത്ത് വന്നത്. എന്നാൽ ഈ വാർത്തയോട് താരം പ്രതികരിച്ചില്ലായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ താൻ നേരിട്ട് ഒരു മോശം അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സായ് പല്ലവി ഇപ്പോൾ.

Sai Pallavi about Acting
Sai Pallavi about Acting

സിനിമ ജീവിതത്തിന്റെ തുടക്ക കാലത്ത് തന്നെ സിനിമയിൽ അഭിനയിക്കുന്നതിനായുള്ള നിലപാടുകൾ താരം വ്യക്തമാക്കിയിരുന്നു. ഗ്ലാമറസ് വേഷങ്ങൾ ഇട്ട് അഭിനയിക്കാനും ചുംബന രംഗങ്ങളിൽ അഭിനയിക്കാനും ഒന്നും തനിക്ക് താൽപ്പര്യം ഇല്ല എന്നുമൊക്കെ സായ് തുടക്കത്തിൽ തന്നെ തുറന്ന് പറഞ്ഞിരുന്നു. കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകൾ മാത്രമേ താരം തിരഞ്ഞെടുക്കാറുള്ളു. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ വെച്ച് സംവിധായകൻ ലിപ്പ് ലോക്ക് രംഗം ചെയ്യാൻ നിർബന്ധിച്ചു. താരം അപ്പോൾ തന്നെ നോ പറയുകയും ചെയ്തു. മുൻപ് റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക്ക് രംഗങ്ങൾ ചെയ്യില്ല എന്ന് താരം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും ആ രംഗം സിനിമയ്ക്ക് അനിവാര്യം ആണെന്ന് സംവിധായകൻ പറന്നു. Sai Pallavi's face turned against acting in advertisement

ആ രംഗം ചെയ്യാൻ സായ് പല്ലവിയെ സംവിധായകൻ നിർബന്ധിച്ചു. എന്നിട്ടും അത് ചെയ്യാൻ സായ് കൂട്ടാക്കിയില്ല. ഒടുവിൽ വിഷയത്തിൽ സിനിമയിലെ നായകൻ ഇടപെടുകയായിരുന്നു. ഇന്ന് നിർബന്ധിച്ചു അവളെ കൊണ്ട് ആ രംഗം ചെയ്യിച്ചിട്ട് നാളെ അവൾ ഇത് മീ ടു എന്ന് പറഞ്ഞു ഇത് പറഞ്ഞാലോ എന്ന് അദ്ദേഹം സംവിധായകനോട് ചോദിച്ചു. അദ്ദേഹം അങ്ങനെ ഒരു ചോദ്യം ചോദിച്ചത് കൊണ്ടാണ് ആ രംഗത്തിൽ നിന്ന് അന്ന് ഞാൻ രക്ഷപെട്ടത് എന്നും അതിനു സഹാഹിച്ചത് മീ ടൂ ആണെന്നും താരം പറഞ്ഞു.