ഐശ്വര്യ ലക്ഷ്മിയുടെ നിര്‍മ്മാണം, കേന്ദ്ര കഥാപാത്രമായി സായ് പല്ലവി- ഗാര്‍ഗിയുടെ ട്രെയ്‌ലര്‍

സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗാര്‍ഗി’യുടെ ട്രെയിലര്‍ എത്തി. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി നായകനായ റിച്ചി എന്ന ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാര്‍ഗി.

‘ഗാര്‍ഗി’ ഒരു ഇമോഷനല്‍ കോര്‍ട്ട്‌റൂം ഡ്രാമയാണ്. സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരന്‍ ഫെയിം ശരവണന്‍, കലേഷ് രാമാനന്ദ്, ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു. സായ് പല്ലവിയുടെ ജന്മദിനത്തില്‍ ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം പുറത്തുവിട്ടിരുന്നു.

തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്.

ശ്രയാന്റി, പ്രേംകൃഷ്ണ അക്കാട്ട്: ഛായാഗ്രഹണം, സംഗീതം: ഗോവിന്ദ് വസന്ത, ഷഫീഖ് മുഹമ്മദ് അലി: എഡിറ്റിങ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ജൂലൈ 15ന് ചിത്രം തിയറ്ററുകളിലെത്തും.

Gargi