ലോകേഷ് ലിയോയിലേക്ക് വിളിച്ചു; നോ പറഞ്ഞ് സായി പല്ലവി!!

മാസ്റ്റർ എന്ന സൂപ്പർ ഹിറ്റിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലിയോ. സിനിമയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്.…

മാസ്റ്റർ എന്ന സൂപ്പർ ഹിറ്റിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലിയോ. സിനിമയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് വിളിച്ചിട്ടും പ്രമുഖതാരം ആ ഓഫർ നിരസിച്ചു എന്ന വാർത്തയാണ് പുറത്തവരുന്നത്.


ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് മറ്റാരുമല്ല തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള നടി സായി പല്ലവിയാണ്. അടുത്ത കാലത്ത് സായി പല്ലവി തൻറെ കരിയർ സംബന്ധിച്ച് നിർണ്ണായകമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് താരം അത് മറ്റൊന്നുമല്ല.അഭിനയ പ്രധാന്യവും വലുതുമായ റോളുകൾ മാത്രമേ സായി ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നതാണ്. ഇത്തരം ഒരു തീരുമാനത്തിൻറെ ഭാഗമാണ് ലിയോയിലേക്കുള്ള ക്ഷണം സായി പല്ലവി വേണ്ടെന്ന് വയ്ക്കാൻ കാരണം എന്നാണ് പറയുന്നത്.

സായി പല്ലവിക്ക് നൽകിയത് തൃഷ ചെയ്യുന്ന നായിക വേഷമാണെന്നും അല്ല പ്രിയ ആനന്ദ് ചെയ്യുന്ന വേഷമാണെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നുണ്ട്. പലപ്പോഴും നായിക വേഷത്തിന് അധികം പ്രധാന്യം നൽകാത്ത സംവിധാന രീതിയാണ് ലോകേഷ് കനകരാജ് സിനിമകൾ എത്തുന്നത് അതിനാലാണ് താരം ചിത്രം വേണ്ടെന്നുവെച്ചത് എന്നും പറയപ്പെടുന്നു. നേരത്തെ അജിത്തിൻറെ തുനിവിൽ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നു അഭിനയ പ്രധാന്യം ഇ