പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ മുഖം തിരിച്ച് സായിപല്ലവി, നിരസിച്ചത് ഒരു കോടി രൂപ - മലയാളം ന്യൂസ് പോർട്ടൽ
Film News

പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ മുഖം തിരിച്ച് സായിപല്ലവി, നിരസിച്ചത് ഒരു കോടി രൂപ

Sai Pallavi's face turned against acting in advertisement

പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ നായികയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി താരം

Sai Pallavi's face turned against acting in advertisement

തുറന്നുപറഞ്ഞിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താരം മുന്നേറിയത്.

നേരത്തെ 2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവെച്ചിരുന്നുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ താരത്തിനെ തേടിയെത്തിയത്. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

Sai Pallavi's face turned against acting in advertisement

വെബ് സീരീസുമായി എത്തുകയാണ് താരമെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ പ്രകാശ് രാജും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രത്തിന് മുന്‍പായി വെട്രിമാരന്‍ വെബ് സീരീസ് പൂര്‍ത്തിയാക്കും. സൂര്യ ചിത്രമായ എന്‍ജികെയ്ക്ക് ശേഷമുള്ള തമിഴ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്. ശേഖര്‍ കമുള സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. നാഗചൈതന്യയാണ് ഈ സിനിമയില്‍ നായകനായെത്തുന്നത്. പ്രണയകഥയുമായാണ് ഇവരുടെ വരവ്. റാണയ്‌ക്കൊപ്പമുള്ള സിനിമയായ വിരാടപര്‍വ്വമാണഅ ഇനി സായ് പല്ലവിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ.

Trending

To Top
Don`t copy text!