വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് നടിയുടെ പരാതി, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡുവിനെ അറസ്റ്റ് ചെയ്തു - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് നടിയുടെ പരാതി, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡുവിനെ അറസ്റ്റ് ചെയ്തു

jai-sudha-cheating-case

വഞ്ചനാകുറ്റത്തിന് ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡുവിനെ അറസ്റ്റ് ചെയ്തു. തെലുങ്ക് നടി സായ് സുധയുടെ പരാതിയെ തുടര്‍ന്നാണ് ശ്യാം കെ. നായിഡുവിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തത്. സായ് സുധയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്‍മാറിയെന്നുമാണ് നടിയുടെ ആരോപണം. ബുധനാഴ്ച രാവിലെയാണ് പുഞ്ചഗുട്ടയിലെ പോലീസ് സ്‌റ്റേഷനില്‍ നടി ശ്യാമിനെതിരെ പരാതി ഫയല്‍ ചെയ്തത്.

sai sudha cheating case

വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി ശ്യാമിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ടെന്നും, സംഭവത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

syam k naidu

ജൂനിയര്‍ എന്‍.ടി.ആര്‍. നായകനായ ടെമ്ബര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജൂലൈ എന്നീ സിനിമകളില്‍ ഛായാഗ്രഹകനായി ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ സഹോദരനാണ് ശ്യാം. വിജയ് ദേവരകൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ സായ് ഒരു വേഷം ചെയ്തിട്ടുണ്ട്.

Trending

To Top