തന്റെ സമ്പാദ്യത്തിന്റെ എഴുപത് ശതമാനമാണ് തനിക്ക് നഷ്ടപ്പെട്ടത്, സെയ്ഫ് അലിഖാൻ

ബോളിവുഡിലെ സൂപ്പര്‍ ഹോട്ട് കപ്പിള്‍സാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതും. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് സെയ്ഫ് അലി ഖാന്‍…

ബോളിവുഡിലെ സൂപ്പര്‍ ഹോട്ട് കപ്പിള്‍സാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതും. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് സെയ്ഫ് അലി ഖാന്‍ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നത്.

ടഷന്‍, ഹം തും, ഓംകാര, കുര്‍ബാന്‍, ദില്‍ ചാഹ്താ ഹേ തുടങ്ങി നിരവധി സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് സെയ്ഫ് അലി ഖാന്‍. സെയ്ഫ് അലി ഖാനൊപ്പം ഹിറ്റ് േേജാഡിയായ താരമാണ് റാണി മുഖര്‍ജി. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുകയാണ്. ബണ്ടി ഓര്‍ ബബ്ലി 2വെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും വീണ്ടും ഒരുമിച്ചത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ തങ്ങളുടെ ജീവിതത്തിലെ പലര്‍ക്കും അറിയാതിരുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫും റാണിയും. ഇരുവരും ഒരുമിച്ചെത്തിയ, സൂപ്പര്‍ഹിറ്റായി മാറിയ ഹം തും എന്ന ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചായിരുന്നു റാണി മുഖര്‍ജി തുറന്ന് പറഞ്ഞത്.ചുംബന രംഗം ചെയ്യാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നും അതിനാല്‍ സെയ്ഫിനോട് തന്നോടൊപ്പം ചുംബന രംഗം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ പറഞ്ഞുവെന്നായിരുന്നു റാണിയുടെ വാക്കുകള്‍.

അതേസമയം തനിക്ക് രക്തം കൊണ്ട് കത്തെഴുതിയ ആരാധികയെക്കുറിച്ചായിരുന്നു സെയ്ഫിന്റെ തുറന്ന് പറച്ചില്‍. ബണ്ടി ഓര്‍ ബബ്ലി 2 വില്‍ ആളുകളെ പറ്റിച്ച് പണമുണ്ടാക്കുന്ന കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്.
സിനിമയിലേത് പോലെ തന്നേയും ജീവിതത്തില്‍ ഒരാള്‍ പറ്റിച്ചിട്ടുണ്ടെന്നും സെയ്ഫ് വെളിപ്പെടുത്തി. തന്റെ സമ്പാദ്യത്തിന്റെ എഴുപത് ശതമാനമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സെയ്ഫ് പറയുന്നു.