കരിക്കട്ട പോലും വജ്രമായി മാറും,ആരെയും ജഡ്ജ് ചെയ്യരുത്!!! ഉണ്ണി മുകുന്ദനെ കുറിച്ച് സൈജു കുറുപ്പ്

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, ഉണ്ണിയെ പറ്റി നടന്‍ സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ആരെയും…

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, ഉണ്ണിയെ പറ്റി നടന്‍ സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്’. എന്ന് പറഞ്ഞാണ് ഉണ്ണിയുടെ ചിത്രത്തോടൊപ്പം സൈജുവിന്റെ പോസ്റ്റ്.

2015 ല്‍ സൈജു ഷെയര്‍ ചെയ്ത് പോസ്റ്റാണ്, ഉണ്ണി ഇപ്പോള്‍ റീഷെയര്‍ ചെയ്തിരിക്കുന്നത്. ‘എല്ലാ പ്രോത്സാഹനത്തിനും നന്ദി സഹോദരാ,’ എന്നും ഉണ്ണി കുറിച്ചു.

കഴിഞ്ഞ ദിവസം, ജെ.സി ഡാനിയേല്‍ പുരസ്‌കാര പ്രഖ്യാപനവേളയില്‍ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉണ്ണിയുടെ പുതിയ കുറിപ്പ്.

‘മികച്ച നടനുള്ള ജൂറി അവാര്‍ഡ് ഇന്ന് ലഭിച്ചു. പ്രിയപ്പെട്ട സഹോദരന്‍ സൈജു കുറിപ്പ് പ്രോത്സാഹജനകമായ ഈ വാക്കുകള്‍ പോസ്റ്റ് ചെയ്തത് 2015 ജൂലൈ 19നാണ്. 2022 ജൂലൈ 19ന് അദ്ദേഹത്തോടൊപ്പം ഞാന്‍ ചെയ്ത ഒരു സിനിമയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം എന്നെ തേടിയെത്തി. എപ്പോഴും എന്നില്‍ വിശ്വസിച്ചതിന് ഒരുപാട് നന്ദി,’ എന്നും ഉണ്ണി പറയുന്നു.

പോസ്റ്റിനു താഴെ നടിമാരായ അദിതി രവി, രചന നാരായണന്‍കുട്ടി, നൈല ഉഷ, ശിവദ, അനുശ്രീ, നടന്മാരായ സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, പത്മസൂര്യ, ഗായകരായ സിദ്ധാര്‍ത്ഥ്, മഞ്ജരി, വിജയ് യേശുദാസ് എന്നിവരും കമന്റുമായെത്തിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായ് നല്ല ബന്ധം നിലനിര്‍ത്തുന്ന താരമാണ്.
ആരാധകരുടെ കമന്റുകള്‍ക്ക് താരം രസകരമായ മറുപടികളും കൊടുക്കാറുണ്ട്. അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ ഷെഫീക്കിന്റെ സന്തോഷ’മാണ് ഉണ്ണിയുടെ പുതിയ ചിത്രം. ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.