മറ്റാരെക്കൊണ്ട് വന്നാലും അച്ഛനെ മാത്രം കൊണ്ടുവരല്ലേ; ലൈവിൽ കരഞ്ഞ് സായികൃഷ്ണ 

ആരെക്കൊണ്ട് വന്നാലും , അച്ഛനെ മാത്രം ബിഗ് ബോസ് വീട്ടിലേക്ക്  കൊണ്ട് വരല്ലേ എന്ന് ലൈവിൽ ബിഗ് ബോസിനോട്  സൈകൃഷ്ണ കരഞ്ഞു  പറഞ്ഞതാണിപ്പോൾ  ശ്രദ്ധ നേടുന്നത്.  പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ്. പത്താം ആഴ്ച ഫാമിലി വീക്കാണ്. ഹൗസിൽ ഇപ്പോഴുള്ള പതിമൂന്ന് മത്സരാർത്ഥികളുടെയും കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഹൗസിലേക്ക് എത്തും. വരാൻ പോകുന്നത് ഫാമിലി വീക്കാണെന്ന് സൂചന നൽകിയിരുന്നു ഞായറാഴ്ചത്തെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ. ഫാമിലി വീക്കിന് തുടക്കം കുറിച്ച് ആദ്യം​ ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും കുടുംബാം​ഗങ്ങളാണ്. ഇരുവരുടെയും അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് വന്നത്. ഇതോടെ  കുടുംബാം​ഗങ്ങൾ വീട്ടിലേക്ക് വൈകാതെ വരുമെന്ന് മത്സരാർത്ഥികൾക്കെല്ലാം ബോധ്യമായി. തുടർന്നാണ്  സായ് കൃഷ്ണ കരയാൻ ആരംഭിച്ചു. കുടുംബത്തിലെ ആരെ കൊണ്ടുവന്നാലും അച്ഛനെ കൊണ്ടുവരരുതെന്ന് പറഞ്ഞാണ് സായ് കൃഷ്ണ കരയുന്നത്. അച്ഛനും താനും അത്ര നല്ല ബന്ധത്തിലല്ലെന്നും അച്ഛൻ വന്നാൽ എങ്ങനെ സംസാരിക്കണമെന്ന് പോലും തനിക്ക് അറിയില്ലെന്നും ലൈവിൽ കരഞ്ഞുകൊണ്ട് സായ് പറയുന്നുണ്ട്. തന്റെ വിവാഹത്തിന് പോലും അച്ഛൻ വന്നില്ലെന്ന് പലപ്പോഴായി സായ് കൃഷ്ണ ഹൗസിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു.

അമ്മയ്ക്ക് കഴിഞ്ഞ ദിവസം മാതൃദിനത്തിൽ സായ് എഴുതിയ കത്തും വൈറലായിരുന്നു. അമ്മയ്ക്ക് മാത്രമല്ല അമ്മയുടെ അമ്മയ്ക്കും ഭാര്യ സ്‌നേഹക്കും വേണ്ടിയാണ് ഈ കത്തെന്ന് സായ് മാതൃദിനത്തിൽ കത്ത് വായിക്കും മുമ്പ് പറഞ്ഞിരുന്നു.  ചെറുപ്പത്തില്‍ അമ്മയെ പോലെ തന്നെ നോക്കിയിരുന്നത് അമ്മൂമ്മയായിരുന്നു.  ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങി തരുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി അമ്മൂമ്മയെ തിരിഞ്ഞുനോക്കാറില്ല. അല്‍ഷിമേഴ്‌സ് രോഗിയാണ് അമ്മൂമ്മ. അതുപോലെ അമ്മയ്ക്കും ഭാര്യ സ്‌നേഹക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവർക്കിടയിൽ കിടന്നു താൻ  ഷട്ടിലടിക്കുകയാണ്. അവർ അത് മാറ്റി ഒപ്പം നിന്ന് കാണാനാണ് തനിക്ക് ഭയങ്കര ആ​ഗ്രഹം. അങ്ങനെയാണെങ്കിൽ തനിക്ക് ഭയങ്കര സമാധാനവും സന്തോഷവുമുണ്ടാകും. ഇത് ഓപ്പണായി പറയാൻ കാരണം തൻന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരുപാട് പേരുണ്ടാകും. അതുപോലെ അമ്മയോടും ഒന്നും പറയാൻ പറ്റില്ല ഭാര്യയോടും ഒന്നും പറയാൻ പറ്റില്ലെന്ന അവസ്ഥയാണ്. ചിലപ്പോൾ ഒരു അ​ഗ്രസീവ് ഫെയ്സിലേക്ക് പോകുന്നുണ്ട്.

ഇക്കാര്യം പരസ്യമായി  പറയുന്നതോടെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സായ് കൃഷ്ണ പറയുന്നു. എന്തായാലും ബിഗ് ബോസ് വീട്ടിലേക്ക് എത്തി ജീവിതം മാറി മറിയുന്നവർ ഏറെയാണ്.  അത്തരത്തില്‍ തന്റെ ജീവിതവും, കാഴ്ചപ്പാടും ആകെ മാറി മറിഞ്ഞു എന്ന് സായി കൃഷ്ണ പറയുന്നു. നല്ലൊരു ​ഗെയിമർ അല്ലെങ്കിലും സായ് കൃഷ്ണയെന്ന വ്യക്തിക്ക് ആരാധകർ വർധിച്ചിട്ടുണ്ട്.സീക്രട്ട് ഏജന്റ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് സായി കൃഷ്ണ പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാല്‍ ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങുന്ന സായിയ്ക്ക് ഇനി സീക്രട്ട് ഏജന്റ് എന്ന മുഖം വേണ്ട എന്നും  ബിഗ് ബോസില്‍ വന്നതിന് ശേഷം  ജീവിതം പഠിച്ചു, ഇപ്പോഴാണ് ഒരു മനുഷ്യനായത്. വളരെ മോശം സ്വഭാവമായിരുന്നു തൻന്റേത്, ഈ ഷോയിലൂടെ അതെല്ലാം മാറുമെന്ന് നേരത്തെ ഒരു വീക്കെന്റ് എപ്പിസോഡില്‍ സായി കൃഷ്ണ പറഞ്ഞിരുന്നു.  പുറത്തുവരുന്ന സായി അമ്മയുടെ കണ്ണനായിരിക്കും, സീക്രട്ട് ഏജന്റ് ആയിരിക്കില്ല എന്നും സായി കൃഷ്ണ പറഞ്ഞിരുന്നു. അതേസമയം ബി​ഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡുകാർ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. പിന്നാലെ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയുണ്ടെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരുന്നു. കാരണം തങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നൊരു ​ഗെയിം സായിയിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ വന്ന ദിവസം  മുതൽ ഒതുങ്ങി കൂടിയത് പോലെയാണ് സായിയെ വീട്ടിൽ കാണപ്പെട്ടത്. കാര്യമായി പ്രവോക്കിങ് നടത്താനോ സെയ്ഫ് ​ഗെയിം കളിക്കുന്നവരെ പുറത്തേക്ക് കൊണ്ടുവരാനോ ഒന്നും സായിക്ക് സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ  നല്ലൊരു പ്രവോക്കിങ് ​ഗെയിം സായ് കാഴ്ചവെക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.