ബിന്ദുപണിക്കരെ കുറിച്ച് സംസാരിക്കേണ്ട..!! ആ അധ്യായം അടഞ്ഞു..!! – സായി കുമാര്‍

മലയാള സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് സായ്കുമാര്‍. വില്ലനായും നടനായും സഹനടനായും അനായാസം കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ കലാകാരനുണ്ട്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച്…

മലയാള സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് സായ്കുമാര്‍. വില്ലനായും നടനായും സഹനടനായും അനായാസം കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ കലാകാരനുണ്ട്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നടി ബിന്ദു പണിക്കരുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് പുറത്ത് വരുന്നത്.

ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അദ്ദേഹം അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. സായ്കുമാറിന്റെ വാക്കുകളിലേക്ക്… ”അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്‍പര്യമില്ലാത്തതിനാലാണ്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം,

”വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും.

വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.