മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ സായികുമാർ !!

മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സായികുമാർ. നടനായും, സുഹൃത്തായും, അച്ഛനായും എല്ലാം സായികുമാർ മുന്നേറുകയാണ്. ഒട്ടനവധി വേഷങ്ങളാണ് തരാം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. നാടകത്തിൽ നിന്നുമാണ് സായികുമാർ സിനിമയിൽ എത്തിചേർന്നത്. ആദ്യ ഭാര്യയുമായുള്ള…

മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സായികുമാർ. നടനായും, സുഹൃത്തായും, അച്ഛനായും എല്ലാം സായികുമാർ മുന്നേറുകയാണ്. ഒട്ടനവധി വേഷങ്ങളാണ് തരാം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. നാടകത്തിൽ നിന്നുമാണ് സായികുമാർ സിനിമയിൽ എത്തിചേർന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബിന്ദു പണിക്കാരെ താരം വിവാഹം ചെയ്തിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്. ബിന്ദു പണിക്കരുടെ ആദ്യ ബന്ധത്തിലുള്ള മകൾ അരുന്ധതിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ എന്നാണ് താരം പറയുന്നത്. രാജമാണിക്യം എന്ന സിനിമക്കായി ആന്റോ ജോസഫ് എന്നെ വിളിക്കുകയുണ്ടായി, ആ സമയത്ത് ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. ചേട്ടൻ എന്നെ വയക്ക് പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ ജോസഫ് എന്നെ വിളിച്ചത് ഞാൻ കാര്യം പറയാൻ പറഞ്ഞപ്പോൾ ആണ് രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ എന്ന് ചോതിക്കുന്നത്, ഞാൻ അതിനെന്താ എന്ന് ചോദിച്ചപ്പോൾ, ആന്റോ അതൊരു ഞെട്ടലോടെ ആണ് കേട്ടത്.

ഞാൻ അത് അപ്പോൾ തന്നെ കുഴപ്പം ഇല്ലെന്നു പറയാൻ കാരണം മമ്മൂട്ടി, മോഹൻലാൽ, അവരുടെ എല്ലാം അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ, ആ സമയത്ത് ഞാൻ എന്ത് പറഞ്ഞാലും അവർ അനുസരിക്കില്ലേ, മറിച്ചു ചെന്ന് ചോദിച്ചാൽ അപ്പോൾ അടി കിട്ടില്ലേ, മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടന്മ്മാരുടെയും അച്ഛനായി ഞാൻ അഭിനയിച്ചിട്ടുണ്ട് എന്നുമാണ് സായികുമാർ അഭിമുഖത്തിനിടയിൽ പറഞ്ഞത്.