അമ്മയുടെ മരണം, കിടപ്പിലായിരുന്ന അച്ഛന്‍! ഒന്നും അറിയാത്ത അനിയന്‍!! സാജന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ സങ്കട കടല്‍!!

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ പള്ളുരുത്തിയുടേത്. ഒരു മിമിക്രി കലാകാരനായി തന്റെ കരിയര്‍ ആരംഭിച്ച താരം മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റേജ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്, മാത്രമല്ല നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലും…

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ പള്ളുരുത്തിയുടേത്. ഒരു മിമിക്രി കലാകാരനായി തന്റെ കരിയര്‍ ആരംഭിച്ച താരം മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റേജ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്, മാത്രമല്ല നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലും അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ എപ്പോഴും തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ ചിരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആ ചിരിക്കുന്ന മുഖത്തിന് പിറകില്‍ ഒരു സങ്കട കടല്‍ തന്നെയുണ്ടെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് തന്റെ ജീവിതത്തിലെ ദുഖഭാരത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ വെച്ചാണ് താരം താന്‍ കടന്ന് വന്ന പ്രതിസന്ധി നിറഞ്ഞ ദിനങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കരിയര്‍ മെച്ചപ്പെട്ട് വരുന്ന സമയത്ത് അമ്മയ്ക്ക് അപ്രതീക്ഷിതമായി അസുഖം പിടിപെട്ടതോടെ കുടുംബത്തിന്റെ താളം തെറ്റുകയായിരുന്നു.

ഭിന്നശേഷിക്കാരനായ ഒരു അനിയനും ഉള്ള താരത്തിന് ഇരുവരേയും നോക്കാനുള്ള ചുമതല ഏറ്റെടുക്കേണ്ടി വന്നതോടെ തന്റെ ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരികയായിരുന്നു. ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. അച്ഛനും കിടപ്പിലായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം ഇവരെ നോക്കാന്‍ വേണ്ടിയാണ് താന്‍ വലിയൊരു ഇടവേള എടുത്തത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. പിന്നീട് അച്ഛനും മരിച്ചു, ഒരുപാട് അവസരങ്ങള്‍ തനിക്ക് ഇതിനിടെ നഷ്ടപ്പെട്ടിരുന്നു.

സമൂഹമാധ്യമങ്ങളില്‍ താന്‍ മരിച്ചതായി പോലും വാര്‍ത്തകള്‍ പ്രചരിച്ചു എന്നും അദ്ദേഹം പറഞ്ഞു. അമ്മ മരിച്ച കാര്യം ഇപ്പോഴും സുഖമില്ലാത്ത തന്റെ സഹോദരന് അറിയില്ലെന്നും ഇപ്പോഴും അവന്‍ ഇടയ്ക്ക് അമ്മയെ ചോദിക്കാറുണ്ടെന്നും സാജന്‍ വളരെ വേദനയോടെ പറയുന്നു. അതേസമയം, 9 വര്‍ഷക്കാലത്തോളം ബിഗ് സ്‌ക്രീനില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നും മാറി നിന്ന തനിക്ക് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ് വലിയ പിന്തുണയായത് എന്നും സാജന്‍ പറയുന്നു.