ആ ഒരു കാര്യത്തിൽ എനിക്ക് പാര വെച്ചിട്ടുള്ള ഒരാളെയും എനിക്ക് എന്റെ ഓഫീസിൽ അറിയില്ല!

സാജൻ സൂര്യ എന്ന താരം ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ്. വർഷങ്ങൾ കൊണ്ട് തന്നെ ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം നായകനായും വില്ലനായും എല്ലാം മലയാളികൾക്ക് മുന്നിൽ എത്താറുണ്ട്. നിരവധി കഥാപാത്രങ്ങളിൽ…

സാജൻ സൂര്യ എന്ന താരം ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ്. വർഷങ്ങൾ കൊണ്ട് തന്നെ ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം നായകനായും വില്ലനായും എല്ലാം മലയാളികൾക്ക് മുന്നിൽ എത്താറുണ്ട്. നിരവധി കഥാപാത്രങ്ങളിൽ കൂടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ താരതത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം യഥാർത്ഥ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സാജൻ സൂര്യ എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജനിച്ച് വളരെ വീടിന്റെ പടിയിറങ്ങേണ്ടി വരുന്ന അവസ്ഥ തന്റെ യഥാർത്ഥ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് സാജൻ സൂര്യ പറഞ്ഞത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആർഭാടവും ദൂർത്തും കൂടിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്ന് സാജനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ സർക്കാർ  അഭിനയ ജീവിതവും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കുണ്ടുപോകുന്നു എന്നത് തുറന്ന് പറയുകയാണ് സാജൻ സൂര്യ. നമ്മൾ എന്ത് കാര്യവും വേണ്ട എന്ന് വെച്ച് ചെയ്യുമ്പോൾ ആണ് നടക്കാത്തത്. വേണം എന്ന് വെച്ച് എന്ത് കാര്യം ചെയ്താലും അത് നിഷ്പ്രയാസം നടക്കും എന്നും സാജൻ സൂര്യ പറയുന്നു. ഒരു പക്ഷെ ഇത് വരെ എനിക്ക് എന്റെ ഡിപ്പാർട്മെന്റിൽ നിന്ന് ഒരു പാര വന്നതായി അറിയില്ല. അങ്ങനെ ആരെങ്കിലും പാര വെച്ചതായി ഞാൻ അറിഞ്ഞിട്ടും ഇല്ല. എന്നാൽ ഞാൻ കൃത്യമായി ഓഫീസിൽ വരുന്നുണ്ടോ ജോലികൾ എല്ലാം കൃത്യമായി ചെയ്യുന്നുണ്ടോ എന്നൊക്കെ ഉള്ള പുറത്ത് നിന്നുള്ള പാരകൾ വന്നിട്ടുണ്ട്. അതിനെല്ലാം കൃത്യമായ മറുപടി എന്റെ ഡിപ്പാർട്ട്മെന്റ് തന്നെ കൊടുത്തിട്ടുമുണ്ട്.

എന്ത് ജോലി ചെയ്താലും അത് ആത്മാർത്ഥമായി ചെയ്തു തീർക്കണം എന്ന് ആഗ്രഹമുള്ള ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ അതിനുള്ള സ്വാതന്ത്രം എനിക്ക് ഓഫീസിലും ഉണ്ട്. രാത്രിയിൽ വന്നു ജോലി ചെയ്തു തീർക്കാനും അതിരാവിലെ വന്നു ജോലി ചെയ്യാനുമൊക്കെ എനിക്ക് ഓഫീസിൽ സ്വാതന്ത്രം ഉണ്ട്. പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞു ഓഫീസിൽ വന്നു രാത്രി രണ്ടു മാണിക്കും മൂന്ന് മാണിക്കും എല്ലാം ജോലി ചെയ്തു തീർത്തിട്ടുണ്ട്.