ഇനിയെങ്കിലും അറിയണം ശബരിയുടെ വിയോഗത്തിന്റെ യഥാർത്ഥ കാരണം, മനസ്സ് തുറന്നു സാജൻ സൂര്യ!

ഇന്നും ടെലിവിഷൻ പ്രേക്ഷകർ ഒരു വേദനയോടെയാണ് ശബരിയെന്ന ശബരിനാഥിനെ കുറിച്ച് ഓർക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ശബരിയുടെ വിയോഗത്തിന്റെ കാരണമെന്നോണം പല കാര്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇവയെല്ലാം തീർത്തും തെറ്റാണെന്നും ശബരിയുടെ മരണകാരണം മറ്റൊന്നാണെന്നുമാണ് നടനും…

Sajan Soorya about Sabari

ഇന്നും ടെലിവിഷൻ പ്രേക്ഷകർ ഒരു വേദനയോടെയാണ് ശബരിയെന്ന ശബരിനാഥിനെ കുറിച്ച് ഓർക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ശബരിയുടെ വിയോഗത്തിന്റെ കാരണമെന്നോണം പല കാര്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇവയെല്ലാം തീർത്തും തെറ്റാണെന്നും ശബരിയുടെ മരണകാരണം മറ്റൊന്നാണെന്നുമാണ് നടനും ഉറ്റ സുഹൃത്തും ആയിരുന്ന സാജൻ സൂര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സാജൻ സൂര്യ ശബരിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം തുറന്നു പറഞ്ഞത്.
ശബരിക്ക് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങൾ നേരുത്തെ തന്നെ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പരിശോധനകൾ ഓഗസ്റ്റിൽ ചെയ്യണമെന്നും പറഞ്ഞിരുന്നു ഡോക്ടർമാർ. പക്ഷെ ആസമയത്ത് വലിയ രീതിയിൽ കോവിഡ് വ്യാപനം ഉണ്ടായിരുന്നതിനാലും അവനു പുറമെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ചെക്കപ്പ് സെപ്റ്റംബറിലോ ഒക്ടോബറിലോ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷയും കണക്കുകൂട്ടലുകളും തെറ്റിയത് അവിടെ ആയിരുന്നു. പുറമെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിലും അകത്ത് അവനു വലിയ പ്രശ്നങ്ങൾ ആണെന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാം വൈകിയിരുന്നു. അങ്ങനൊരു അവസ്ഥയിൽ ഉള്ള ഒരു ആൾ ബാഡ്മിന്റന്‍ കളിക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ അവസ്ഥയിൽ ബാഡ്മിന്റൺ കളിച്ചത് കൊണ്ടാണ് വളരെ പെട്ടന്ന് തന്നെ അവനു ഈ ലോകത്തിൽ നിന്നും വിട പറയേണ്ടി വന്നത്. ബാഡ്മിന്റൺ കളിച്ചത് കൊണ്ട് മാത്രമാണ് അവനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ അത് തീർത്തും തെറ്റാണ്. പുറമെ ആരോഗ്യവാൻ ആയിരുന്നെങ്കിലും അകമേ അവനു വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
നന്നായി കുടുംബം നോക്കുന്ന ഒരാൾ ആയിരുന്നു ശബരി. അവന്റെ ആ സ്വഭാവം എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു. ഞങ്ങൾ തമ്മിൽ അടുക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കുന്നു. ഏത് പാതിരാത്രി അവനെ വിളിച്ചാലും ഒന്നാമത്തെയോ രണ്ടാമത്തെയോ റിങ്ങില്‍ അവന്‍ ഫോണ്‍ എടുക്കും. അവന്റെ വീടും എന്റെ വീടും തമ്മിൽ ഒന്നര കിലോമീറ്ററിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു. ഞാൻ ഇല്ലാത്തപ്പോൾ എന്ത് ആവിശ്യത്തിനും വീട്ടിൽ പോയിരുന്നത് അവൻ ആയിരുന്നു. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അവന്റെ വൈഫിന്റെ കാർ എന്റെ വൈഫിനു വേണ്ടി വാങ്ങിച്ചിരുന്നു. അതിന്റെ പേപ്പറുകൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ ആണ് അന്ന് ഉച്ചയ്ക്ക് ഞാൻ അവനെ വിളിച്ചത്. പേപ്പറുകളുമായി രാത്രിയിൽ വീട്ടിലേക്ക് വരാമെന്നു പറഞ്ഞാണ് അവൻ ഫോൺ വെച്ചത്. എന്നാൽ അതിനു മുൻപ് അവൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.