‘വിവാഹം മുടക്കാന്‍ മറ്റുള്ളവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ രസച്ചരട്’

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍…

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിവാഹം മുടക്കാന്‍ മറ്റുള്ളവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ രസച്ചരട്’ എന്നാണ് സജീഷ് ടി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എങ്കിലും ചന്ദ്രികേ.. ( മലയാളം-2023 )
ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത കോമഡി ചിത്രം..
സുരാജ് വെഞ്ഞാറമൂട് ,നിരഞ്ജന അനൂപ്, സൈജു കുറുപ്പ് ,ബേസില്‍ ജോസഫ്, അഭിരാം,തന്‍വി റാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍
കൂടന്തൊണ്ട എന്ന കുഗ്രാമത്തിലെ സുമലത ക്ലബ്ബും അതിലെ സുഹൃത്തുക്കളായ അഭിയേട്ടന്‍, പവിയേട്ടന്‍, അജീഷ്, ബിബിഷ് ബാലന്‍, ചന്ദ്രിക എന്നിവരുടെ ജീവിതത്തില്‍ നടന്ന ചില രസകരമായ നിമിഷങ്ങളാണ് ചിത്രം പറയുന്നത്.
ബിബിഷുമായി ചന്ദ്രികയുടെ വിവാഹം ഉറപ്പിക്കുന്നു. പക്ഷെ അഭിയേട്ടന് ചന്ദ്രികയെ വര്‍ഷങ്ങളായി ഇഷ്ടമാണ്. അത് ബിബീഷിനും അറിയാം.പക്ഷെ അവന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നില്ല
വിവാഹം മുടക്കാന്‍ മറ്റുള്ളവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ രസച്ചരട്
ചുമ്മാ കണ്ടിരിക്കാവുന്ന ചിത്രമാണ്.

ഒരു കല്യാണത്തിന്റെ പേരില്‍ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ചില ഹാസ്യപരമായ പ്രശ്നങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം കാണിക്കുന്നത്. ആതിഥ്യന്‍ ചന്ദ്ര ശേഖരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയില്‍ കുറെ നാളുകള്‍ വിട്ടുനിന്ന വിജയ് ബാബു വീണ്ടും സിനിമയില്‍ സജീവമാകുന്ന ഒരു ചിത്രവും കൂടിയാണ് എങ്കിലും ചന്ദ്രികേ.

ചിത്രത്തിന്റെ യഥാര്‍ത്ഥ പ്രമേയം കാണിക്കുന്നത് വിവാഹത്തിന്റെ വിഷയങ്ങള്‍ ആണ്. മണിയന്‍ പിള്ള രാജു, അശ്വിന്‍, രാജേഷ് ശര്‍മ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്. ഗാനങ്ങള്‍ ശശികുമാര്‍, സംഗീതം ഇഫ്തി. സംവിധായകനായ അതിത്യന്‍ ചന്ദ്ര ശേഖരന്‍, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.