‘ഇതൊരു നാടകക്കാരുടെ ഒരു ദിവസം ആയിട്ടാണ് എനിക്ക് തോന്നിയത്’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഇതൊരു നാടകക്കാരുടെ ഒരു…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഇതൊരു നാടകക്കാരുടെ ഒരു ദിവസം ആയിട്ടാണ് എനിക്ക് തോന്നിയതെന്നാണ് സജി കെ പീറ്റര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

നന്‍ പകല്‍നേരത്ത് മയക്കം
ഒത്തിരി Review കളും അഭിപ്രായങ്ങളും കമന്റുകളും കണ്ടു. ഇതൊരു നാടകക്കാരുടെ ഒരു ദിവസം ആയിട്ടാണ് എനിക്ക് തോന്നിയത്. സിനിമയുടെ തുടക്കം തന്നെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തുന്നു. നാടക ട്രൂപ്പിന്റെ മുതലാളി അല്ലെങ്കില്‍ മാനേജരെ അനുസ്മരിക്കുന്ന രീതിയിലുള്ള ബാഗുകൈയ്യിലൊതുക്കി മമ്മുട്ടി. എല്ലാ നിയന്ത്രണങ്ങളും അദ്ദേഹത്തിന്റെ കൈയ്യിലാണ്. ഫുഡ് കഴിക്കാന്‍ ഹോട്ടലില്‍ കയറുന്നതും കഴിക്കുന്ന രംഗങ്ങളും. പിന്നീട് നാടകം നടത്തേണ്ട സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ പറയുന്നതും ആദ്യം തന്നെ ഇറങ്ങി മുന്നോട്ടു പോകുന്നതും ഡ്രസ് മാറുന്നതും. നാടകം സ്റ്റേജില്‍ അവതരിക്കുന്ന രീതിയില്‍ തന്നെ കഥ പറഞ്ഞു പോകുന്നത്. രാത്രിയില്‍ വഴിയില്‍ കിടക്കുന്ന ബസിന്റെ സീന്‍ നോക്കുക കാണികളും സ്റ്റേജും കാണുന്ന രീതിയില്‍. നാടകം കഴിഞ്ഞ് എല്ലാവരും വണ്ടിയില്‍ കയറി പോകുന്നു. പോകുന്ന സമയത്ത് സാരഥി തീഴേറ്റേഴ്‌സ് , ഒരിടത്ത് എന്ന നാടകത്തിന്റെ പേരും. ഞാന്‍ ഇട്ടിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ നോക്കുക. നാടകത്തിന്‍ കാണുന്ന ലൈറ്റ് പാറ്റേണ്‍ ഒരു ജനലഴിയുടെ അപ്പുറം അമ്മയും മകളും വന്നു നില്‍ക്കുന്നതും സ്റ്റെപ്പില്‍ ഇരിക്കുന്ന അമ്മയുടെ അരികില്‍ മകന്‍ വരുന്നതും ശരിക്കും നാടകത്തില്‍ കാണുന്നതു പോലെ തന്നെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ – പ്രതീഷ് ശേഖര്‍.