ഷഫ്‌നയെ വിവാഹം കഴിച്ചതിന് ശേഷം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഷഫ്‌നയെ വിവാഹം കഴിച്ചതിന് ശേഷം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്!

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്‌നയും സജിനും.  ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. വളരെ പെട്ടന്നാണ് പാരമ്ബരയിലെ കർക്കശക്കാരനായ ശിവനെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഷഫ്‌നയുമായി വിവാഹം കഴിച്ചതിനു ശേഷം താൻ നേരിട്ട പ്രേശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സജിൻ.

Shafna

Shafna

ഞങ്ങളുടെ രണ്ടു പേരുടെയും ചെറിയ പ്രായത്തിൽ ആയിരുന്നു വിവാഹം. ഷഫ്‌നയെ വിവാഹം കഴിക്കുമ്പോൾ എനിക്ക് വയസ്സ് 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം ആയിരുന്നു. എന്റെ വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഞങ്ങൾക്ക് ഉള്ളതായിരുന്നു ഏക ആശ്വാസം. ഷഫ്‌നയുടെ വീട്ടിൽ ഭയങ്കര പ്രേശ്നങ്ങൾ ആയിരുന്നു. വിവാഹ ശേഷം ജീവിതത്തിലേക്ക് പ്രേശ്നങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വന്നു കൊണ്ടിരുന്നു. അതൊക്കെ എങ്ങനെ മാറി എന്ന് ചോദിച്ചാൽ കാലം മായ്ച്ച് കളയുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ, അത് പോലെ അതൊക്കെയും പതുക്കെ പതുക്കെ സോൾവ് ആകാൻ തുടങ്ങി. രണ്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഷഫ്‌നയുടെ വീട്ടുകാരും പതുക്കെ അടുത്തു. അതോടെ വീണ്ടും ജീവിതത്തിൽ സന്തോഷം ആരംഭിച്ചു. വീട്ടുകാർ ഞങ്ങളെ അംഗീകരിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ വിവാഹജീവിതം വിജയകരമായാണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഷഫ്‌നആണ് . ഞാൻ എന്തെങ്കിലും ചിന്തിക്കുമ്പോഴേക്കും ഷഫ്‌ന അത് എനിക്ക് വേണ്ടി ചെയ്തു വെച്ചിട്ടുണ്ടാകും. പരസ്പ്പരം മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ തന്നെയല്ലേ വിവാഹ ജീവിതത്തിന്റെ വിജയവും.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!