ഞാന്‍ അഭിനയിച്ച ദിലീപേട്ടന്റെ സിനിമകളെല്ലാം ഹിറ്റായി..! അതുകൊണ്ട് അദ്ദേഹം എന്നെ ഇങ്ങനെ വിളിച്ചു…! -സജിത ബേട്ടി

ബാലതാരമായിട്ടായിരുന്നു സജിത ബേട്ടിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. പിന്നീട് സിനിമകളില്‍ സഹനടിയായി എത്തിയ താരം, ജയസൂര്യ കാവ്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലെ സജിതയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു വരുന്നത്. ദിലീപ് തന്നെ കുറിച്ച് പറയാറുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു നടി അന്ന് പറഞ്ഞത്. ദിലീപേട്ടന്റെ ലക്കി സ്റ്റാര്‍ ആണ് ഞാന്‍ എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയാറുള്ളത്.

എന്നാണ് നടി പറഞ്ഞത്. മാത്രമല്ല.. ഞാന്‍ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എന്നോട് അങ്ങനെ പറയുന്നത് എന്നുമാണ് സജിത അന്ന് പറഞ്ഞിരുന്നത്. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച ഈ നടി ഒരുപാട് സീരിയലുകളിലൂടെയും

പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു… ഒരുപിടി മലയാള സിനിമകളിലൂടെയും ശ്രദ്ധ നേടിയ താരം..ഗ്ലാമറസ് വേഷങ്ങളിലും എത്തിയിരുന്നു.. വിവാഹ ശേഷമാണ് താരം അഭിന രംഗത്ത് അത്ര സജീവമല്ലാതിരുന്നത്. വില്ലത്തി വേഷങ്ങള്‍ ചെയ്യാനുള്ള താരത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്..അതുകൊണ്ട് താന്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുമ്പോള്‍ അത്തരം വേഷങ്ങള്‍ ആയാലും റെഡിയാണ് എന്നാണ് താരം പറഞ്ഞത്.

Aswathy