ആദ്യ വിവാഹജീവിതം വേദന നിറഞ്ഞതായിരുന്നു, തുറന്ന് പറഞ്ഞു സജ്‌ന!

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും…

sajna about firoz

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും സഹോദരി അഭിരാമിയുമായിരുന്നു ഇത് പോലെ ഒറ്റ മത്സരാർത്ഥിയായി പരിഗണിച്ച് പരുപാടിയിൽ എത്തിയത്. ആദ്യമായാണ് ഒരു ദമ്പതികൾ പരുപാടിയിൽ മത്സരിക്കാനായി വരുന്നത്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേക്ഷ്യപ്പെടുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്.

ഫിറോസിന്റെയും സജ്നയുടെയും രണ്ടാം വിവാഹം ആണ് ഇത്. ഈ ബന്ധത്തിൽ അവർക്ക് രണ്ടു കുട്ടികളും ഉണ്ട്. ഇപ്പോൾ തന്റെ ആദ്യ വിവാഹത്തിൽ നടന്ന കാര്യങ്ങൾ തുറന്ന് പറയുകയാണ് സജ്‌ന. സജ്നയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ആദ്യ വിവാഹം തീർത്തും വേദനാ ജനകമായിരുന്നു. ഒരുപാട് അനുഭവിച്ചു ഞാൻ ആ ബന്ധത്തിൽ നിന്ന്. അങ്ങനെ അധികം വൈകാതെ തന്നെ ഞാൻ ആ വിവാഹത്തിൽ നിന്ന് മോചനം നേടിയെടുത്തു. ഇന്ന് എനിക്ക് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സ്നേഹം ഫിറോസ് നൽകുന്നുണ്ട്. ശരിക്കും ഫിറോസ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷമാണ് ഞാൻ പ്രണയമെന്താണെന്ന് അറിഞ്ഞതും പ്രണയത്തെ ആസ്വദിക്കാൻ തുടങ്ങിയതും.

Firoz Khan
Firoz Khan

 

ഫിറോസ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സജ്നയുടെ മുന്നിൽ വെച്ച് പറഞ്ഞതും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിൽ എത്തി നിന്ന പ്രണയം താൻ സിനിമയിൽ അഭിനയിച്ചതോടെ ഉപേക്ഷിക്കേണ്ടി വന്ന കഥയാണ് താരം പറഞ്ഞത്. താൻ അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എ  പടത്തിന്റെ ലേബൽ വന്നതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.