പാഷാണം ഷാജി രണ്ടാമതും വിവാഹിതനായോ? വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്കെത്തി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് പാഷാണം ഷാജി എന്ന വിളിപ്പേരുള്ള ഷാജി നവോദയ.  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ഷാജിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍…

മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്കെത്തി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് പാഷാണം ഷാജി എന്ന വിളിപ്പേരുള്ള ഷാജി നവോദയ.  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ഷാജിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഷാജി സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഷാജി പങ്കുവെച്ച പുതിയ ചിത്രം കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരുടെ. മറ്റൊന്നുമല്ല താരത്തിന്റെ വിവാഹ ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കാര്യം ചിത്രത്തിലുള്ളത് ഭാര്യ രശ്മി അല്ലെന്നുള്ളതാണ്. വിവാഹത്തിനിടെ പൂമാലയൊക്കെ ഇട്ട് കൈയില്‍ ബൊക്കയും പിടിച്ച്‌ നില്‍ക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തില്‍ ഹാപ്പി മ്യാരേജ് ലൈവ് എന്നാണ് എഴുതിയിരിക്കുന്നത്.  ഇത് സിനിമക്ക് വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും പരിപാടിക്ക് വേണ്ടിയാണോ എടുത്തത് എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ‘ഇതെപ്പോള്‍ സംഭവിച്ചു? യഥാര്‍ഥ വിവാഹമാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരുമെത്തി.

ബിഗ്‌ബോസ് താരം വീണയും ചിത്രത്തിന് കമെന്റുമായി എത്തി, ചിരിച്ച്‌ കൊണ്ട് ഒരു സ്‌മൈലി മാത്രമായിരുന്നു വീണ പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ഏറെ സംശയത്തിലാണ് ആരധകർ, എന്താണ് സംഭവിച്ചത് എന്നറിയാതെ ഞെട്ടിയിരിക്കുകയാണ് എല്ലാവരും, സത്യാവസ്ഥ പുറത്ത് വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.