സലാറിൽ വില്ലനാണോ? ഉത്തരവുമായി പൃഥ്വിരാജ്

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ മലയാളികളുടെ സ്വന്തം താരമായ പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ സിനിമയിലെ ക്യാരക്ടടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ…

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ മലയാളികളുടെ സ്വന്തം താരമായ പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ സിനിമയിലെ ക്യാരക്ടടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം.

പൃഥ്വിരാജ് സുകുമാരൻ സലാറിൽ പ്രഭാസിന്റെ വില്ലൻ ആയിട്ടാണോ എത്തുന്നതെന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. പ്രഭാസ് ഹീറോ ഞാൻ വില്ലൻ’ അങ്ങനെ ആയിരിക്കില്ല സലാറിൽ എന്ന സിനിമയിൽ തന്റെ കഥാപാത്രം എന്നാണ് പൃഥ്വി പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിൽ താൻ ജോയിൻ ചെയ്യുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജഗപതി ബാബു,ശ്രുതി ഹാസൻ,  ശ്രിയ റെഡ്ഡി, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാർ നിർമ്മിക്കുന്നത്. സിനിമ 2023 സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു.