എന്റെ മകളുടെ കുറവുകൾ കണ്ട് പലരും സഹതപിച്ചു, എന്നാൽ ഞാനവളുടെ മികവുകൾ കണ്ട് സന്തോഷിച്ചു - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മകളുടെ കുറവുകൾ കണ്ട് പലരും സഹതപിച്ചു, എന്നാൽ ഞാനവളുടെ മികവുകൾ കണ്ട് സന്തോഷിച്ചു

അച്ഛന്റെ രാജകുമാരിയാണ് ഓരോ മകളും, പെണ്മക്കളുടെ വളർച്ചയുടെ ഓരോ കാലഘട്ടവും എണ്ണിക്കഴിയുന്നവരാണ് അവരുടെ അച്ഛന്മാർ, പെൺകുട്ടികളുടെ ആദ്യത്തെ ഹീറോയും അവരുടെ അച്ഛന്മാർ ആയിരിക്കും, അവൾക്കൊപ്പം എന്നുമുണ്ടാകും, ഓരോ സങ്കടത്തിലും അവളെ ചേർത്ത് പിടിക്കും, എന്ത് പ്രശനം വന്നാലും അവളുടെ ഒപ്പം തണലായി അവളുടെ അച്ഛൻ കാണും, അത്തരം ഒരു അച്ഛന്റെയും മകളുടെയും സ്നേഹ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്

മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ സലിം കോടത്തൂർ തന്റെ മകളെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കുന്നത്. തന്റെ  പൊന്നുമകളുടെ ഒൻപതാം പിറന്നാളിനോട് അനുബന്ധിച്ച് സലിം പങ്കുവെച്ച ചിത്രങ്ങളും വാക്കുകളും ആണിപ്പോൾ പ്രേക്ഷരുടെ മനസ്സ് നിറക്കുന്നത്, പ്രശ്നങ്ങൾ വരുമ്പോൾ അതിൽ തളരാതെ  മുന്നോട്ട് പൊരുതണം എന്നാണ് സലിം പറയുന്നത്

സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണം എന്ന് ഞാന്‍ പഠിച്ചത് മകളിലൂടെയായിരുന്നു എന്ന് സലിം കുറിക്കുന്നു. സലിമിന്റെ പ്രിയമകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്

സലിമിന്റെ  വാക്കുകൾ ഇങ്ങനെ

HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ

Join Our WhatsApp Group

Trending

To Top
Don`t copy text!