ഇന്നസെന്റ് ചേട്ടന് നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ്,ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല:സലീം കുമാർ

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടനും മുൻ എംപിയുമായ ഇന്നസെൻറ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്. മലയാള സിനിമയിൽ് അനശ്വര കഥാപാത്രങ്ങളൊരുക്കിയ നടനാണ് ഇന്നസെന്റ് എന്ന പറയേണ്ട കര്യമില്ലല്ലോ.…

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടനും മുൻ എംപിയുമായ ഇന്നസെൻറ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്. മലയാള സിനിമയിൽ് അനശ്വര കഥാപാത്രങ്ങളൊരുക്കിയ നടനാണ് ഇന്നസെന്റ് എന്ന പറയേണ്ട കര്യമില്ലല്ലോ. തന്‌റെ ഒരോ കഥാപാത്രങ്ങളും അനശ്വരമാക്കിയ നടന് മലയാളക്കര ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

ഇപ്പോഴിതാ അന്തരിച്ച ഇന്നസെന്റിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല എന്ന് പറയുകയാണ് നടൻ സലീം കുമാർ. അതിന് കാരണം മറ്റൊന്നുമല്ല ഇന്നസെന്റ് ചേട്ടന് മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ എന്നാണ് സലീം കുമാർ പറഞ്ഞിരിക്കുന്നത്.

തന്‌റെ ഫേസ്ബുക്കിലൂടെയാണ് ഹൃദയം തൊടുന്ന കുറിപ്പുമായി സലീം കുമാർ എത്തിയിരിക്കുന്നത്. ”ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ”എന്നാണ് സലീം കുമാർ കുറിച്ചത്