അത് കാരണം സിനിമ നഷ്ടമാകുക ആണെങ്കിൽ എനിക്ക് ആ സിനിമ വേണ്ട സലിംകുമാർ !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച അദ്ദേഹം ഇപ്പോൾ ചെയ്യുന്ന സിനിമ വളരെ ചുരുക്കം ആണ്. ഇതിനിടയിൽ താരത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലി പല വിവാദങ്ങളും…

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച അദ്ദേഹം ഇപ്പോൾ ചെയ്യുന്ന സിനിമ വളരെ ചുരുക്കം ആണ്. ഇതിനിടയിൽ താരത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലി പല വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനെ ചൊല്ലി താരത്തിന് പല സൈബർ അക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതിന് മറുപടി നൽകി എത്തിയിരിക്കുകയാണ്താരം. താരത്തിന്റെ വാക്കുകൾ: രാഷ്ടിയം എന്ന് പറയുന്നത് എന്റെ സ്വാകാര്യതയാണ്. എന്റെ അസ്തിത്വമാണ്.

ഞാൻ ഒരു കോൺഗ്രസ് കാരണാണ് എന്ന് പറയുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടാകും എന്നോ ഈ കേരളം ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. അല്ലേൽ സിനിമയിൽ ചാൻസ് ഇല്ലാതാകുമെന്നോ ഞാൻ വിഷ്വസിക്കുന്നില്ല. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്ക് അറിയാം. ഞാൻ ഇലക്ഷൻ പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപെടാത്തതിന്റെ കൂടെ ഞാൻ പോകില്ല അതിനാൽ എനിക്ക് സിനിമ ഇല്ലെങ്കിൽ ആ സിനിമ എനിക്ക് വേണ്ട എന്നാണ് സലിം കുമാർ പറയുന്നത്.