‘ഞങ്ങളെ പോലുള്ള സാധാരണക്കാരെ ഇത് പോലെയുള്ള തള്ള് റീവ്യൂസ് ഇട്ട് പറ്റിക്കരുത്’

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ…

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു നെഗറ്റീവ് റിവ്യു ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫെയ്സ്ബുക്കിലെ പ്രകൃതി സ്‌നേഹികളുടെ തള്ള് കണ്ട് ഇന്ന് പാല്‍തു ജാന്‍വറിന് തലവച്ചു.
സത്യം പറഞ്ഞാല്‍ കാല്‍ കാശിന് പോലും ഗുണമില്ലാത്ത അറുബോറന്‍ പടമെന്നാണ് ശാലിനി ശ്രീജിത്ത് ഫെയ്‌സ്ബുക്കിലെ മൂവി ഗ്രൂപ്പില്‍ കുറിച്ചത്.

പ്രൊഡക്ഷന്‍ സൈഡില്‍ ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും പേര് ഉള്ളത് കൊണ്ടാണോ സിനിമാ ബുജികളും പ്രമുഖ റീവ്യൂവേഴ്സും ഈ പടത്തിന് പോസിറ്റീവ് റീവ്യൂ മാത്രം പറയുന്നത്? നിങ്ങളോട് ഒരു കാര്യം പറഞ്ഞോട്ടെ, ദയവ് ചെയ്ത് കഷ്ടപ്പെട്ട് കാശുണ്ടാക്കി കുറച്ച് സമയം എന്റര്‍ടൈന്മെന്റ് ആഗ്രഹിച്ച് പടത്തിന് കേറുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാരെ ഇത് പോലെയുള്ള തള്ള് റീവ്യൂസ് ഇട്ട് പറ്റിക്കരുതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കഥയെന്നു പറയാന്‍ പ്രത്യേകിച്ചൊന്നും ഈ പടത്തിനകത്തില്ല. ഒരിടത്തും ഒരു ശകലം പോലും ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കാന്‍ ദുര്‍ബലമായ സ്‌ക്രിപ്റ്റ് കാരണം സാധിച്ചിട്ടില്ല. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയായിരുന്നു ബേസില്‍ ജോസഫ്. നല്ലൊരു സംവിധായകനായിരുന്നിട്ടും ആവശ്യമില്ലാത്ത സിനിമകളില്‍ ഒക്കെ തലവച്ച് സ്വന്തം വില കളയുന്ന ബേസില്‍ നെ കാണുമ്പോള്‍ ശെരിക്കും സങ്കടമുണ്ട്. പടത്തില്‍ ആകെ കൊള്ളാമായിരുന്നത് ഇന്ദ്രന്‍സിന്റെയും ജോണി ആന്റണിടേം പെര്‍ഫോമന്‍സ് മാത്രമായിരുന്നു. പക്ഷെ പടത്തിന് അത് ഗുണം ചെയ്യണമെങ്കില്‍ നല്ലൊരു കഥയും സ്‌ക്രിപ്റ്റും കൂടി വേണമായിരുന്നോയെന്നും ശാലിനി ചോദിക്കുന്നുണ്ട്.