ഭാര്യയും പതിനേഴ് വയസ്സുള്ള മകളും ഉണ്ട്, ഒടുവിൽ ആ സത്യം വെളിപ്പെടുത്തി സൽമാൻ ഖാൻ!

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍ എന്നും താരത്തിനെ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനിറുത്തി.…

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍ എന്നും താരത്തിനെ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനിറുത്തി. താരത്തിന്റെ പല പ്രണയങ്ങളും തകര്‍ന്നിട്ടുണ്ടെങ്കിലും വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയമുണ്ടായിരുന്നു സല്‍മാന്‍ഖാന്. നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു സല്‍മാന്‍ ഖാനും നടി സംഗീത ബിജ്ലാനിയും തമ്മില്‍. വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഈ പ്രണയ തകര്‍ച്ച ഇന്നും ബോളിവുഡില്‍ സംസാര വിഷയമാണ്. നിരവധി നടിമാരുടെ പേരിനൊപ്പം സൽമാൻ ഖാന്റെ പേര് ചേർത്തുള്ള ഗോസിപ്പുകൾ വലിയ രീതിയിൽ തന്നെ ബോളിവുഡിൽ പ്രചരിച്ചിരുന്നു. അതിനൊന്നും ഒരു മറുപടിയും സൽമാൻ ഖാൻ കൊടുത്തിരുന്നില്ല. salman

എന്നാൽ ഇപ്പോഴിതാ സൽമാൻ ഖാന് ഭാര്യയും മകളും ഉണ്ടെന്നും മകൾക്ക് പതിനേഴ് വയസ്സ് ആണെന്നും ഭാര്യയുടെ പേര് നൂർ എന്നുമാണെന്നും ഇടയ്ക്കിടയ്ക്ക് ഭാര്യയേയും മകളെയും കാണാൻ വിദേശത്ത് പോകാറുണ്ടെന്നും ആണ് ഒരാൾ സോഷ്യൽ മീഡിയയിൽ കൂടി പറഞ്ഞത്. ഈ സംഭവം  നേടിയതോടെ സൽമാൻ ഖാന്റെ സഹോദരൻ ഈ വിവരം സൽമാൻ ഖാനെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ഇത് പോലെ ഉള്ളവർക്ക് ഈ വാർത്തകൾ ഒക്കെ എങ്ങനെ ലഭിക്കുന്നു എന്ന് തനിക്ക് അറിയില്ല എന്നും താൻ ഇപ്പോഴും അവിവാഹിതൻ ആണെന്നും ഇത് വരെ തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും ആണ് സൽമാൻ ഖാൻ ഈ വാർത്തയോട് പ്രതികരിച്ചത്. കൂടാതെ ഇത്തരത്തിൽ ഉള്ള വാർത്തകൾ മിക്ക ദിവസങ്ങളിലും കാണുന്നതിനാൽ ഇത് ഇപ്പോൾ തന്നെ വേദനിപ്പിക്കുന്നില്ല എന്നും ഇത്തരത്തിൽ ഉള്ള വാർത്തകൾക്ക് വിശദീകരണവുമായി വരാൻ തനിക്ക് ഇപ്പോൾ താൽപ്പര്യം ഇല്ല എന്നുമാണ് സൽമാൻ ഖാൻ ഈ വാർത്തയോട് പ്രതികരിച്ചത്. salmankhan

വർഷങ്ങൾക്ക് മുൻപ് സല്‍മാനും കാമുകി സംഗീതയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സുഹൃത്ത് സോമി അലിയുമായി സല്‍മാന് ബന്ധമുണ്ടെന്ന് സംശയിച്ച്‌ സംഗീത വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആ ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിന് വിരാമമിടാന്‍ കാരണം. സല്‍മാനില്‍ നിന്ന് വേര്‍പിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികം നീണ്ടുപോയില്ല. 2010ല്‍ ഇരുവരും വിവാഹമോചിതരായി.