32 വർഷങ്ങൾക്ക് ശേഷം രേവതിയും സൽമാൻ ഖാനും ഒന്നിക്കുന്നു

ബോളിവുഡ് തസൽമാൻ ഖാന്റെ ടൈഗർ സീരീസിലെ മൂന്നാം ചിത്രമായ ‘ടൈഗർ 3’ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. സിനിമയിൽ മലയാളികളുടെ പ്രിയ താരം രേവതി പ്രധാന കഥാപാത്രമായി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 32…

ബോളിവുഡ് തസൽമാൻ ഖാന്റെ ടൈഗർ സീരീസിലെ മൂന്നാം ചിത്രമായ ‘ടൈഗർ 3’ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. സിനിമയിൽ മലയാളികളുടെ പ്രിയ താരം രേവതി പ്രധാന കഥാപാത്രമായി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നത്.

1991 ൽ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് രേവതിയും സൽമാൻ ഖാനുംആദ്യമായി ഒരുമിച്ചെത്തിയത്. രേവതിയുടെ ആദ്യ ബോളിവുഡ് സിനിമയായിരുന്നു ലവ്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ലവ് തെലുങ്ക് സിനിമയായ പ്രേമയുടെ റീമേക്കായിരുന്നു.അതേ സമയം യുക്രൈനിലാണ് ടൈഗർ 3 യുടെ ചിത്രീകരണം നടക്കുക. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമ 2023 ദീപാവലി റിലീസായി പ്രദർശനത്തിനെത്തും.

ടൈഗർ 3യിൽ കത്രിന കൈഫ് ആണ് നായിക. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. മനീഷ് ശർമ്മയാണ് ടൈഗർ 3 സംവിധാനം ചെയ്യുന്നത്. ഹിന്ദിക്ക് പുറമെ തമിഴ് ,തെലുങ്ക ഭാഷകളിലും ടൈഗർ 3 റിലീസ് ചെയ്യും. അതേ സമയം സലാം വെങ്കി’ എന്ന ചിത്രം സംവിധാനം ചെയ്തിരുിക്കുകയാണ് രേവതി. കാജോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന സലാം വെങ്കിയിൽ ആമിർഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.സലാം വെങ്കി ഡിസംബർ ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.