ഡെങ്കിപ്പനി ഭേദമായി! അളിയന്റെ പിറന്നാള്‍ ആഘോഷവേദിയിലെത്തി സല്‍മാന്‍ ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി ഭേദമായി. അസുഖം മാറിയതോടെ താരം പൊതുവേദിയിലെത്തി. സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഭര്‍ത്താവായ ആയുഷ് ശര്‍മയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് താരം രോഗം മാറിയശേഷം ഉടനെ…

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി ഭേദമായി. അസുഖം മാറിയതോടെ താരം പൊതുവേദിയിലെത്തി. സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഭര്‍ത്താവായ ആയുഷ് ശര്‍മയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് താരം രോഗം മാറിയശേഷം ഉടനെ എത്തിയത്.

നീല ടീ ഷര്‍ട്ടും ചുവന്ന ട്രൗസറും ധരിച്ചാണ് താരം പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. സഹോദരിയുടെ മകള്‍ ആയത്തിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഹിന്ദി ബിഗ് ബോസ് ഷോയുടെ അവതാരകനായിരുന്നു സല്‍മാന്‍ ഖാന്‍.
ഡെങ്കിപ്പനി ബാധിതനായതോടെ ഷോ അവതരിപ്പിച്ചത് കരണ്‍ ജോഹറായിരുന്നു.
ബിഗ് ബോസിന്റെ മൂന്ന് എപ്പിസോഡുകള്‍ കരണ്‍ ജോഹറാണ് അവതരിപ്പിക്കുന്നത്.

അതേസമയം, താരം രോഗമുക്തി നേടിയതോടെ ബിഗ് ബോസിലേക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് സല്‍മാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അതിനിടെ, സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3, കിസി കാ ഭായ് കിസി കി ജാന്‍ എന്നീ സിനിമകളും റിലീസിനൊരുങ്ങിയിരിക്കുകയാണ്. ടൈഗര്‍ 3 അടുത്ത വര്‍ഷം ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും. ഏക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയുടെ തുടര്‍ച്ചയാണ് ടൈഗര്‍ 3. കിസി കാ ഭായ് കിസി കി ജാന്‍ 2023 ലെ ഈദ് റിലീസായെത്തും.

ടൈഗര്‍1,2 ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. കത്രീന കൈഫായിരുന്നു
ടൈഗര്‍ സീരിസിലെ നായികയായത്. പാക് ചാര വനിതയായാണ് കത്രീന സിനിമയില്‍ എത്തുന്നത്.

ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ക്ക് ഉണ്ട്. ഷാരൂഖിന്റെ വരാനിരിക്കുന്ന പ്രോജക്റ്റായ പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നതുമാണ് ശ്രദ്ധേയം.

സല്‍മാല്‍ ഖാനെ കൂടാതെ, വെങ്കിടേഷ്, പൂജാ ഹെഗ്ഡെ, ജഗപതി ബാബു എന്നിവരാണ് കിസി കാ ഭായ് കിസി കി ജാനില്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ത്ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, മാളവിക ശര്‍മ്മ എന്നിവരും മറ്റ് കഥാപാത്രങ്ങളാവുന്നു. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വീരത്തിന്റെ റീമേക്കാണ് കിസി കാ ഭായ് കിസി കി ജാന്‍.

വര്‍ഷങ്ങളായി ഈദിന് റിലീസാണ് സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ചെയ്യാറുണ്ട്. വാണ്ടഡ്, ദബാംഗ്, ബോഡിഗാര്‍ഡ്, ഏക് താ ടൈഗര്‍, കിക്ക്, ബജ്രംഗി ഭായ്ജാന്‍, സുല്‍ത്താന്‍, ട്യൂബ്ലൈറ്റ്, ഭാരത് എന്നിവയെല്ലാം തിയ്യറ്ററിലെത്തിയത് ഈദ് ദിനത്തിലായിരുന്നു.
സല്‍മാന്റെ പത്താമത്തെ ഈദ് റിലീസായിരിക്കും കിസി കാ ഭായ് കിസി കി ജാന്‍. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ സിനിമയാണ്. സംവിധാനം ചെയ്യുന്നത് ഫര്‍ഹാദ് സാംജിയാണ്.