സല്‍മാനും സോനാക്ഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞോ? മോതിരം കൈമാറുന്ന ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സോനാക്ഷിസിന്‍ഹയും വിവാഹിതരായോ? ഇരുവരും പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരാധകര്‍ അന്ധാളിച്ചത്. താരങ്ങളുടെ ഫാന്‍പേജുകള്‍ വരെ ചിത്രം പങ്കുവെച്ചതോടെയാണ് പ്രേക്ഷകര്‍ സത്യാവസ്ഥ അന്വേഷിച്ചത്. രഹസ്യമായി ഇരുവരുടെയും…

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സോനാക്ഷിസിന്‍ഹയും വിവാഹിതരായോ? ഇരുവരും പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരാധകര്‍ അന്ധാളിച്ചത്. താരങ്ങളുടെ ഫാന്‍പേജുകള്‍ വരെ ചിത്രം പങ്കുവെച്ചതോടെയാണ് പ്രേക്ഷകര്‍ സത്യാവസ്ഥ അന്വേഷിച്ചത്.

രഹസ്യമായി ഇരുവരുടെയും വിവാഹം നടന്നുവെന്നാണ് ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്. താരങ്ങളുടെ ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ വരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ ഇല്ലാതിരുന്നതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുകയായിരുന്നു. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്.

സല്‍മാന്‍ ഖാനൊപ്പം ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നോട്ട്ബുക്ക് നടന്‍ സഹീര്‍ ഇഖ്ബാലുമായി സോനാക്ഷിക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ താരം തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സഹീര്‍ എന്റെ ഉറ്റ സുഹൃത്തിനെ പോലെയാണ്.

ഈ വാര്‍ത്ത വളരെ തമാശയായതിനാല്‍ ഞങ്ങള്‍ ചിരിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു. തന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കില്‍ അദ്ദേഹം വളരെ മികച്ചതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഡബിള്‍ എക്സ്എല്ലിലെ അദ്ദേഹത്തിന്റെ വേഷം തന്റെ ആദ്യ സിനിമയില്‍ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവന്‍ വളരെ കഴിവുള്ളവനാണെന്നും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ആളാണെന്നും ഞാന്‍ കരുതുന്നു’ എന്ന് നടി പ്രതികരിച്ചു.