ഒരു കുട്ടിയെ വേണം! അമ്മയില്ലാത്തത്..! രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല… സല്‍മാന്‍ഖാന്‍ പറഞ്ഞത് കേട്ടോ?!!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് സല്‍മാന്‍ഖാന്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് പാമ്പുകടിയേറ്റു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ എല്ലാം നിറഞ്ഞു നിന്നത്. തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആയി ഫാം ഹൗസില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇപ്പോള്‍ പൂര്‍ണആരോഗ്യവാനായി…

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് സല്‍മാന്‍ഖാന്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് പാമ്പുകടിയേറ്റു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ എല്ലാം നിറഞ്ഞു നിന്നത്. തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആയി ഫാം ഹൗസില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇപ്പോള്‍ പൂര്‍ണആരോഗ്യവാനായി ഇരിക്കുന്ന താരത്തിന്റെ മറ്റ് വാര്‍ത്തകളാണ് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അതില്‍ ഒന്ന് സല്‍മാന്‍ഖാന്റെ പ്രണയം തന്നെയാണ്. ഐശ്വര്യ റായ്, സംഗീത ബിജ്ലാനി, കത്രീന കൈഫ് തുടങ്ങിയ സൂപ്പര്‍ നായികമാരുമായുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാനും റുമേനിയന്‍ മോഡലും അവതാരകയുമായ യൂലിയ വന്റൂറും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നത്. ഈ ബന്ധം എങ്കിലും കല്യാണത്തിലേക്ക് എത്തുമോ എന്ന് ആരാധകര്‍ നോക്കിയിരിക്കുമ്പോഴാണ് പുതിയൊരു ആഗ്രഹവുമായി സല്ലു എത്തിയിരിക്കുന്നത്.

അത് എന്താണെന്ന് അല്ലേ? താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ എന്നാണ് സല്‍മാന്‍ പറഞ്ഞത്. അപ്പോള്‍ ഇപ്പോഴുള്ള പ്രണയമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. യൂലിയയെ ആരും അറിയാതെ സല്‍മാന്‍ വിവാഹം ചെയ്തുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് എതിരായി താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു…

എന്റെ എന്‍ഗേജ്മെന്റോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ ഞാന്‍ കാത്തു നില്‍ക്കില്ലായിരുന്നു. ഞാന്‍ തന്നെ അത് പ്രഖ്യാപിച്ചേനെ. തന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. തന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല. ഈ രാജ്യം മൊത്തം തനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണത്.