Friday, January 27, 2023
HomeFilm News'അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ...'

‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ…’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച സജീദ് പട്ടാളത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ’ എന്നു പറഞ്ഞാണ് ശാലു ശാലിനി മൂവീ ഗ്രൂപ്പില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഇന്നലെ സൗദി വെള്ളക്ക എന്ന സിനിമ കണ്ടപ്പോള്‍ മനസില്‍ തട്ടിയ ഒരു മുഖമാണ് കൊച്ചിക്കാരനായ ശ്രീ സജിദ് പട്ടാളം എന്ന അതുല്യ കാലാകാരന്റേത്.
കളയിലൂടെയും കനകം കാമിനി കലഹത്തിലൂടെയുമൊക്കെ നമുക്ക് പരിചിതനായ നടനാണ് അദ്ദേഹം.. കുറച്ചു നാലുകള്‍ക്ക് മുന്‍പ് കാലം അദ്ദേഹത്തെ തിരികെ വിളിച്ചു. ?? അവസാന ചിത്രമായ സൗദി വെള്ളക്കയിലും ഒരു ഗംഭീര കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ബോസ് തങ്കപ്പന്‍ എന്ന സിനിമയിലെ മര്‍മ പ്രധാനമായ ഒരു കഥാപാത്രം. സത്യം പറഞ്ഞാല്‍ സിനിമയിലെ വില്ലന്മാരില്‍ ഒരാള്‍ എന്നും പറയാം.. ?ആ റോളിനെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും ഇന്ന് നമ്മളോടൊപ്പം ഈ സിനിമ കാണാന്‍ അദ്ദേഹം ഇല്ല എന്നത് ഏറെ ദുഃഖമുള്ള കാര്യമാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു ഇദ്ദേഹം. വെബ്സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു ‘ജാന്‍ എ മന്നി’ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം.

Related News