‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു’

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ തങ്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അപര്‍ണയുടെ അഭിനയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നുവെന്നാണ് ശാലു ശാലിനി മൂവീ ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്.

അപര്‍ണ്ണ ബാലമുരളിക്ക് ഇതെന്താണ് പറ്റിയത്…   ?
അപര്‍ണ ബാലമുരളി മികച്ച നടിയാണ് എന്ന കാര്യത്തിലെ യാതൊരു സംശയവുമില്ല. സൂരറയ്‌പോട്രിലൂടെ  കിട്ടിയ ദേശീയ പുരസ്‌കാരവും അപര്‍ണ്ണയ്ക്ക് 100% വും അര്‍ഹതപ്പെട്ടത് തന്നെയാണ്.
എന്നാല്‍ ദേശീയ പുരസ്‌കാരത്തിന് ശേഷം അപര്‍ണക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എല്ലാ സിനിമകളിലും ഒരേ തരത്തിലുള്ള റോളുകള്‍. ഒരേ ഭാവം… ഒരേ തരത്തിലുള്ള  അഭിനയം….
ഇന്ന് തങ്കം എന്ന സിനിമ കണ്ടപ്പോഴും ഇന്ന് ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു.
ഒരുതരത്തിലും സിനിമയിലെ കഥാപാത്രമായി മാറാന്‍ അപര്‍ണക്ക് സാധിച്ചില്ല എന്നുമാത്രമല്ല ആവര്‍ത്തനവിരസത നല്ലോണം കാണാനുണ്ട് അപര്‍ണയുടെ അഭിനയത്തില്‍…
മറ്റൊരു നിമിഷ സജയന്‍ ആവാനുള്ള ശ്രമമാണോ അപര്‍ണക്ക്…! ??
ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ കിടിലന്‍ സിനിമകളുമായി എത്താന്‍ അപര്‍ണക്ക് സാധിക്കില്ലെന്ന് ഉറപ്പായെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് തിയറ്ററുകളില്‍ എത്തിയത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയ സിനിമയാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് തങ്കം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍,ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ,സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍- പ്രിനീഷ് പ്രഭാകരന്‍.

Previous article‘ഉടന്‍ വരുന്നു’ ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി
Next articleകോളേജ് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഡാന്‍സ് കളിച്ചും രജീഷ വിജയന്‍- വീഡിയോ