അന്ന് കരഞ്ഞ് കൊണ്ടാണ് സാമന്ത അവിടെ നിന്ന് ഇറങ്ങി പോയത്

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിനൊപ്പം നിരവധി നായികമാർ ആണ് സിനിമ…

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിനൊപ്പം നിരവധി നായികമാർ ആണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നിരവധി നായികമാരാണ് ഇന്ന് മലയാള സിനിമയിൽ ഉള്ളത്. ഒട്ടുമിക്ക നായികമാരുമായും ദിലീപിന് കെമിസ്ട്രി വർക്ക്ഔട്ട് ചെയ്യുമെന്നത് തന്നെയാണ് ഇതിന്റെ കാരണവും.

Dileep

എന്നാൽ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ എത്തിയ ഒരു പെൺകുട്ടിക്ക് ആണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ആ പെൺകുട്ടി അന്ന് കണ്ണീരോട് ഇറങ്ങി പോകേണ്ടിയും വന്നിട്ടുണ്ട്. ദിലീപ് ചിത്രമായ ക്രൈസി ഗോപാലൻ എന്ന സിനിമയുടെ ഓഡിഷൻ നടക്കുന്ന സമയത്ത് നടന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. വർഷങ്ങൾക്ക് മുൻപ് കരഞ്ഞു കൊണ്ട് ഇറങ്ങി പോയ പെൺകുട്ടി ഇന്ന് കോടികൾ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യൻ താരം ആണ്.

Samantha-Ruth-Prabhu

ചിത്രത്തിന്റെ സംവിധായകൻ ദീപു കരുണാകൻ ആണ് ഈ കാര്യം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ആ പെൺകുട്ടി അന്ന് ഓഡിഷന് വന്നെങ്കിലും അഭിനയം ഓക്കേ ആയിരുന്നു എങ്കിലും അൽപ്പം കൂടി നീളവും പ്രായവും തോന്നിക്കുന്ന ഒരു നായികയെ ആയിരുന്നു വേണ്ടിയിരുന്നത്. അത് കൊണ്ട് തന്നെ ആ പെൺകുട്ടിയെ റിജെക്റ്റ് ചെയ്യേണ്ടി വന്നു. അന്ന് ആ പെൺകുട്ടി അവിടെ നിന്ന് കരഞ്ഞപ്പോൾ താനും ദിലീപും കൂടിയാണ് ആശ്വസിപ്പിച്ചത് എന്നും ആ പെൺകുട്ടി വേറെ ആരുമല്ല, ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സാമന്ത ആയിരുന്നു എന്നും സംവിധായകൻ പറഞ്ഞു. സാമന്തയുടെ മുഖം ചെറുപ്പവും ഉയരക്കുറവും ഉള്ളത് കൊണ്ടാണ് അന്ന് ഒഡിഷനിൽ നിന്ന് താരം പുറത്തായത്.