‘അയ്യോ അടിക്കല്ലേ…രുദ്രപ്പന്‍ സാഡ് ആവും’!!! കുസൃതികുടുക്കയുടെ വീഡിയോയുമായി കൈലാസ് മേനോന്‍

സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെയും അന്നപൂര്‍ണ്ണയുടെയും മകന്‍ സമന്യു രുദ്ര സമൂഹമാധ്യമങ്ങളില്‍ താരമാണ്. അച്ഛന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സമന്യുവിന് ആരാധകരേറെയുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം കുസൃതികളുമായി എത്തിയ രുദ്രപ്പനാണ് വൈറല്‍താരം. കളിയായി രുദ്രപ്പനെ അടിക്കുമെന്ന് അമ്മ…

സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെയും അന്നപൂര്‍ണ്ണയുടെയും മകന്‍ സമന്യു രുദ്ര സമൂഹമാധ്യമങ്ങളില്‍ താരമാണ്. അച്ഛന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സമന്യുവിന് ആരാധകരേറെയുണ്ട്.

ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം കുസൃതികളുമായി എത്തിയ രുദ്രപ്പനാണ് വൈറല്‍താരം. കളിയായി രുദ്രപ്പനെ അടിക്കുമെന്ന് അമ്മ പറയുമ്പോള്‍ ‘രുദ്രപ്പനെ അടിക്കല്ലേ…രുദ്രപ്പന്‍ സാഡ് ആവും’ മെന്ന് കൊഞ്ചലോടെ കുഞ്ഞു രുദ്ര പറയുന്നു.

‘അയ്യോ അടിക്കല്ലേ…രുദ്രപ്പന്‍ സാഡ് ആവും’ എന്ന കുറിപ്പോടെ കൈലാസ് മേനോന്‍ തന്നെയാണ് കുസൃതികുടുക്കയുടെ വിഡിയോ പങ്കുവച്ചത്. മകന്‍ സമന്യു ജനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ കൈലാസ് മേനോന്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.