സാമന്ത ഗർഭിണി, ലൈവിൽ എത്തി ആരാധകർക്ക് മറുപടി നൽകി താരം! - മലയാളം ന്യൂസ് പോർട്ടൽ
Film News

സാമന്ത ഗർഭിണി, ലൈവിൽ എത്തി ആരാധകർക്ക് മറുപടി നൽകി താരം!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ്  പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്.

സാമന്തയുടെയും നാഗചൈതന്യയുടെയും കല്യാണം കഴിഞ്ഞ നാൾമുതൽ താരം ഗർഭിണിയാണെന്ന തരത്തിലെ വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയതാണ്. 2017 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അന്ന് മുതൽ തന്നെ സാമന്ത ഗർഭിണിയാണെന്ന തരത്തിലെ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴെല്ലാം അതിനെ നിഷേധിച്ച് കൊണ്ടും താരം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആരാധകരോട് സംവാദിക്കാൻ വേണ്ടി ലൈവിൽ എത്തിയ താരത്തിനോട് ഒരു ആരാധകൻ ഇതേ കാര്യം തന്നെ വീണ്ടും ചോദിച്ചിരുന്നു. എന്നാൽ അതിനു താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. samantha

നിങ്ങൾ ഗർഭിണി ആണോ എന്നാണു ഒരാൾ സമാന്തയോട് ചോദിച്ചത്. അതിനാണ് വളരെ രസകരമായ രീതിയിൽ സാമന്ത മറുപടി പറഞ്ഞത്. ഇപ്പോൾ മുതൽ അല്ല 2017 ൽ വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ ഞാൻ ഗർഭിണി ആണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ഇത് വരെ പുറത്ത് വരാൻ തോന്നിയില്ല എന്നാണ് സാമന്ത പറഞ്ഞ മറുപടി. നിരവധി പേരാണ് ഇതിനു ശേഷം സാമന്തയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!