ഗോവയില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് സാമന്ത..!! ചിത്രങ്ങള്‍ വൈറല്‍… ഒപ്പം വിമര്‍ശനവും

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. വിവാഹ മോചനവും തുടര്‍ന്നുള്ള മാനസിക പീഡനങ്ങളും എല്ലാം ഒഴിഞ്ഞ് ഇപ്പോള്‍ താരം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. തന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പുതിയ സിനിമകളും കൂട്ടുകാരുമൊത്തുള്ള യാത്രകളുമായി…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. വിവാഹ മോചനവും തുടര്‍ന്നുള്ള മാനസിക പീഡനങ്ങളും എല്ലാം ഒഴിഞ്ഞ് ഇപ്പോള്‍ താരം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. തന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പുതിയ സിനിമകളും കൂട്ടുകാരുമൊത്തുള്ള യാത്രകളുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിശേഷങ്ങളാണ് സാമന്ത പങ്കുവെയ്ക്കുന്നത്. അടുത്തിടെ പുഷ്പ എന്ന സിനിമയിലൂടെ പുറത്ത് വന്ന സാമന്തയുടെ ഐറ്റം ഡാന്‍സിന് വളരെ മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. അതേസമയം, പല വിമര്‍ശനങ്ങളും ഈ ഗാനത്തിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

https://www.instagram.com/p/CX-8_e6LoC3/?utm_source=ig_web_copy_link

വിമര്‍ശനങ്ങള്‍ ഒതുക്കി നിര്‍ത്തിയാല്‍ പ്രേക്ഷകര്‍ തന്റെ ഗാനം ഏറ്റെടുത്തിലുള്ള സന്തോഷം സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ശില്‍പാ റെഡി, വാസുകി എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ ഹോളിഡേ ആഘോഷിക്കുകയാണ് താരം. വെക്കേഷന്‍ ആഘോഷമാക്കാന്‍ പോകുന്നതായി താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനിടെ താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ ചില കമന്റുകളും വിമര്‍ശനങ്ങളും വന്ന് നിറയുകയാണ്. ബിക്കിനി ഫോട്ടോകള്‍ പങ്കുവെയ്ക്കില്ലെന്ന് ഒരിക്കല്‍ പറഞ്ഞ താരം ആ വാക്ക് മാറ്റിയത് എന്തുകൊണ്ടെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. വിവാഹ മോചനം നേടിയ ശേഷം താരം ഒരുപാട് മാറിപ്പോയി എന്നും ചിലര്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.