പിന്നീടാണ് സാമന്തയ്ക്ക് സത്യം മനസിലായത്..! കണ്ണ് നിറഞ്ഞ് താരം..!

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ താരറാണിയാണ് സാമന്ത. കഴിഞ്ഞ ദിവസം താരത്തിന്റെ ജീവിതത്തിലെ തന്നെ സന്തോഷകരമായ ഒരു ദിനമാണ് കടന്നു പോയത്. തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനമാണ് സാമന്ത ആഘോഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച്…

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ താരറാണിയാണ് സാമന്ത. കഴിഞ്ഞ ദിവസം താരത്തിന്റെ ജീവിതത്തിലെ തന്നെ സന്തോഷകരമായ ഒരു ദിനമാണ് കടന്നു പോയത്. തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനമാണ് സാമന്ത ആഘോഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ താരം തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്.

പിറന്നാള്‍ ദിനത്തിലും തന്റെ ജോലി തിരക്കുകളിലാണ് സാം. നിലവില്‍ ഷൂട്ടിന്റെ ഭാഗമായി കാശ്മീരിലുള്ള സാമന്തയ്ക്ക് ഷൂട്ടില്‍ സെറ്റില്‍ വെച്് ലഭിച്ച പിറന്നാള്‍ സര്‍പ്രൈസിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയുടെ ഭാഗമല്ലാത്ത ഒരു രംഗം ചിത്രീകരിച്ചുകൊണ്ടാണ് സാമന്തയ്ക്ക് നടന്‍ വിജയ് ദേവരകൊണ്ടയും സഹ പ്രവര്‍ത്തകരും സര്‍പ്രൈസ് ഒരുക്കിയത്.

ഷൂട്ടിംഗ് തുടങ്ങി എന്ന വിചാരത്തില്‍ സാമന്ത ഡയലോഗ് പറയുമ്പോഴാണ് പെട്ടെന്ന് വിജയ് സാമന്തയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. അപ്പോഴാണ് അതൊരു സര്‍പ്രൈസ് ആണെന്ന് നടിയ്്ക്ക് മനസ്സിലായത്. സഹപ്രവര്‍ത്തകര്‍ നല്‍കിയ സര്‍പ്രൈസില്‍ സാമന്തയുടെ കണ്ണ് നിറഞ്ഞുപോയി. ഈ സര്‍പ്രൈസിന് താരം നന്ദി അറിയിച്ച് പോസ്റ്റും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സാമന്ത, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ചിത്രം, കാതുവാക്കുള്ളെ രണ്ട് കാതല്‍ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനിടെ സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിലെ മറ്റൊരു ക്യാരക്ടര്‍ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.