മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യം അല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യം അല്ല!

samantha react to news

കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇതേ തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ സമന്ത തന്റെ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് ആണ് ആകിയതാണ് ഇതിന്റെ പ്രധാന കാരണം. പേര് മാറ്റിയതോടെ സാമന്ത നാഗചൈതന്യയുമായി പിണക്കത്തിൽ ആണെന്നും ഇരുവരും പിരിയാൻ പോകുന്നു എന്നുമൊക്കെയുള്ള വാർത്തകൾ ആണ് വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് 2017 ൽ ആണ് ഇരുവരും പ്രണയിച്ച് വിവാഹിതർ ആകുന്നത്. ഹിന്ദു-ക്രിസ്ത്യൻ രീതിയിൽ വളരെ ആർഭാടത്തോടു കൂടിയാണ് ഇരുവരുടെയും വിവാഹങ്ങൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം തന്നെ ഇരുവരുടെയും വിവാഹമോചന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പാപ്പരാസികൾ പല തവണ ഇരുവരെയും വിവാഹമോചിതർ ആക്കിയിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകൾ ഒക്കെ തന്നെ വ്യാജം ആയിരുന്നു എന്ന് താരങ്ങൾ തന്നെ തെളിയിച്ചിരുന്നു. samantha

സമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് എന്ന് ഇപ്പോൾ മാറ്റിയതാണ് പുതിയ വാർത്തകൾ പ്രചരിക്കുന്നതിന് കാരണമായത്. എന്നാൽ സാമന്ത പേര് മാത്രമേ മാറ്റിയിട്ടുള്ളു. നാഗ ചൈതന്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഇപ്പോഴും സാമന്തയുടെ പ്രൊഫൈലിൽ തന്നെ കിടപ്പുണ്ട്. അത് കൊണ്ട് തന്നെ പ്രചരിക്കുന്നത് സത്യമായ വാർത്ത ആണോ എന്ന് ആരാധകർക്കും സംശയം ആയിരുന്നു. ഇപ്പോൾ സാമന്ത പങ്കുവെച്ച താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ ലേബല്‍ ചെയ്യുന്നു എന്നത് പ്രശ്നമല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങളുടെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും എന്നാണ് താരം കുറിച്ചിരിക്കുന്നത്. വിവാഹമോചന വാർത്തകളോടുള്ള താരത്തിന്റെ പ്രതികരണമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും കൂടുതൽ പ്രതികരണം ഒന്നും സമാന്തയുടെയോ നാഗ ചൈതന്യയുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. Samantha_chay

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ്  പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്.

 

 

 

 

 

 

Trending

To Top