അക്ഷയ് കുമാറിനൊപ്പം ‘ഊ ആന്തവാ മാമ..’യ്ക്ക് ചുവടുവെച്ച് സാമന്ത; വീഡിയോ

പാന്‍ ഇന്ത്യന്‍ സിനിമയായ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ‘ഊ അന്താ വാ മാവ’ എന്ന ഡാന്‍സ് നമ്പറുമായെത്തിയത് നടി സാമന്തയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഡാന്‍സിനും ഗാനത്തിനും ലഭിച്ചത്. ഇപ്പോഴിതാ നടി ഈ ഡാന്‍സ് നമ്പര്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം.

സാമന്തയും അക്ഷയ് കുമാറും ആണ് ഊ അന്താ വാ മാവയ്ക്ക് ചുവടുവെച്ചത്. കോഫി വിത്ത് കരണ്‍ സീസണ്‍ 6 ന്റെ മൂന്നാം എപ്പിസോഡിലെത്തിയപ്പോഴായിരുന്നു ഇത്.

നാളെ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലെ ഈ ഡാന്‍സ് നമ്പറിന്റെ വീഡിയോ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘പുഷ്പ’യില്‍ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഐറ്റം ഡാന്‍സ്. കയ്യടിയും വിമര്‍ശനവും ഒരുപോലെ നേരിട്ട ഗാനം കൂടിയാണിത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമര്‍ശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളില്‍ പ്രതിനിധാനം ചെയ്യുന്നു എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

Previous articleപുതിയ സിനിമയില്‍ മൃഗങ്ങള്‍ മാത്രം! അനിമേഷന്‍ ഇല്ലാതെ പുതിയ പരീക്ഷണവുമായി പാര്‍ത്ഥിപന്‍
Next articleഅതിവേഗ ട്രയിനിന്റെ മുന്നിലൂടെ ലഗേജ് എടുത്ത് ഓടി യുവതി; ഞെട്ടിപ്പിക്കുന്ന വീഡിയോ