‘ജീവിതം, അത് വന്നുപോകും പോലെ ആസ്വദിക്കുക,’ ആതിരപ്പള്ളിയിലെത്തി നടി സാമന്ത- ചിത്രങ്ങള്‍

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍മീഡിയയില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മനോഹരമായ ചിത്രങ്ങളാണ്…

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍മീഡിയയില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിന് അരികെ അതിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ”ജീവിതം, അത് വന്നുപോകും പോലെ ആസ്വദിക്കുക,” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സാമന്ത കുറിച്ചത്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ആതിരപ്പള്ളിയിലെത്തിയതായിരുന്നു നടി.

https://www.instagram.com/p/CaKa4wThSCN/?utm_source=ig_embed&ig_rid=2a3eb42e-860a-4994-bd18-e8244d2d2363

കഴിഞ്ഞ ഒക്ടോബറില്‍ സുഹൃത്തായ ശില്‍പ്പ റെഡ്ഡിക്കൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ യാത്രകളുടെ ചിത്രങ്ങളും സാമന്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ശില്‍പ്പയ്ക്ക് ഒപ്പം സ്വിറ്റ്‌സര്‍ലാന്റില്‍ പോയ ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുലെ രെണ്ട് കാതല്‍’ എന്ന ചിത്രത്തില്‍ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയാണ് ഒടുവില്‍ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ ആണ്ടവാ വാ മാമ’ എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാന്‍സ് വൈറലായിരുന്നു.