അങ്ങേയറ്റം പേടിയും ആകാംക്ഷയും, ആ ദിനം അടുത്തെന്ന് സാമന്ത!!!

രോഗാവസ്ഥയോട് പൊരുതിക്കൊണ്ട് നടി സാമന്ത പങ്കുവെച്ച ഓരോ വാക്കുകളും ആരാധകര്‍ക്ക് ഓരേ സമയം ഹൃദയം തകര്‍ത്തതും പ്രചോദനവുമായിരുന്നു. ശക്തയായി തന്നെ എല്ലാം നേരിടാന്‍ തന്നെ തീരുമാനിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍…

രോഗാവസ്ഥയോട് പൊരുതിക്കൊണ്ട് നടി സാമന്ത പങ്കുവെച്ച ഓരോ വാക്കുകളും ആരാധകര്‍ക്ക് ഓരേ സമയം ഹൃദയം തകര്‍ത്തതും പ്രചോദനവുമായിരുന്നു. ശക്തയായി തന്നെ എല്ലാം നേരിടാന്‍ തന്നെ തീരുമാനിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്.

നാളെ റിലീസിന് എത്തുന്ന ചിത്രം ആഘോഷമാക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം, ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന തന്റെ സിനിമയെ കുറിച്ച് സാമന്ത പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സിനിമ റീലിസ് ചെയ്യാന്‍ ഇനി ഒരു ദിവസം മാത്രമേ ശേഷിക്കുന്നൂള്ളൂ.. ഞാന്‍ അങ്ങേയറ്റം പേടിയോടെയും ആകാംക്ഷയോടെയുമാണ് നില്‍ക്കുന്നത്. യശോദ സിനിമയുടെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും മുഴുവന്‍ ക്രൂവിനും ഗുഡ് വൈബ്‌സ് നേരുന്നു.. നാളെ എല്ലാവരുടേയും വിധി അറിയാം.. ഫിംഗറുകള്‍ ക്രോസ് ചെയ്തു എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.. പോസ്റ്റ് പങ്കുവെച്ച് സാം എത്തിയതോടെ സിനിമാ രംഗത്തെ സാമന്തയുടെ സുഹൃത്തുക്കളും മറ്റ് സഹപ്രവര്‍ത്തകരും ആരാധകരും എല്ലാം ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച യശോദ എന്ന ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്. സാമന്തയുടെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സിനുകള്‍ ചിത്രത്തില്‍ കാണാം എന്നാണ് അറിയുന്നത്. ഇതെല്ലാം കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി വളരെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച വിവരം സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും താരം പറഞ്ഞിരുന്നു. രോഗം അതിജീവിച്ചതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും കണ്ണുനിറഞ്ഞ് കൊണ്ട് സാമന്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നു..

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)