കണക്കില്‍ നൂറില്‍ നൂറ്!!! താരറാണി മാത്രമല്ല, പഠനത്തിലും മിടുമിടുക്കിയാണ് സാമന്ത

സൗത്ത് ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ശ്രദ്ധേയയായ താരമാണ് സാമന്ത. പാന്‍ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും സാമന്ത ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
സിനിമാ പശ്ചാത്തലം ഒന്നുമില്ലാത്ത കുടുംബത്തില്‍ നിന്നെത്തിയാണ് താരറാണിയായി സാമന്ത മാറിയത്. സിനിമയില്‍ മാത്രമല്ല, സ്‌കൂള്‍ കാലഘട്ടത്തിലും സാം ഒന്നാമതായിരുന്നു.

കോഫി വിത്ത് കരണ്‍ സീസണ്‍ 7 ല്‍ സാം എത്തിയപ്പോള്‍ പങ്കുവച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹീറോയിന്‍ എന്നാണ് കരണ്‍ ജോഹര്‍ സാമിനെ വിശേഷിപ്പിച്ചിരുന്നത്.

കരണ്‍ ചോദിച്ച വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും രസകരമായിട്ടായിരുന്നു സാമന്തയുടെ മറുപടി. പണം തന്നെയാണ് സിനിമയെ ജോലിയായി എടുക്കാനുള്ള കാരണമെന്നും സാം പറയുന്നു.

കൈ വെക്കുന്ന എല്ലാ മേഖലകളിലും സാം ഒന്നാമതായിരുന്നു. താരത്തിന്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ താരത്തിന്റെ സ്‌കൂള്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

സ്‌കൂള്‍ കാലം മുതല്‍ സാമന്ത ടോപ്പര്‍ ആയിരുന്നുവെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ മാര്‍ക്ക് ലിസ്റ്റ്. സാമന്ത പഠിച്ചത് ചെന്നൈയിലെ സിഎസ്‌ഐ സെന്റ് സ്റ്റീഫന്‍സ് മെട്രിക്കുലേഷന്‍ സ്‌കൂളിലായിരുന്നു. സ്‌കൂളിലെ തന്നെ ടോപ്പര്‍ ആയിരുന്നു സാം.

പത്താം ക്ലാസില്‍ കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടിയ മിടുമിടുക്കിയാണ് സാമന്ത. ഫിസിക്‌സില്‍ നൂറില്‍ 95 മാര്‍ക്കും സാം നേടിയിരുന്നു. സാമന്ത സ്‌കൂളിന് തന്നെ മുതല്‍കൂട്ടാണെന്നാണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ അധ്യാപിക സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

Previous article‘പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല’ ദുര്‍ഗ കൃഷ്ണ
Next articleകന്യാസ്ത്രീയുടെ ലിപ് ലോക്ക്; ഹോളി വൂണ്ട് ഒടിടിയിലെത്തുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്