പെണ്‍കുട്ടിയെ അപമാനിച്ചതല്ല..! കുട്ടിക്ക് ലജ്ജ ഉണ്ടായിരുന്നു..! ന്യായീകരണവുമായി സമസ്ത..!

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സംഭവമായിരുന്നു പെണ്‍കുട്ടിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സംഭവം. വിഷയത്തില്‍ സമസ്ത നേതാവിന് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തെ ന്യായീകരിച്ച് രംഗത്ത്…

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സംഭവമായിരുന്നു പെണ്‍കുട്ടിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സംഭവം. വിഷയത്തില്‍ സമസ്ത നേതാവിന് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സമസ്ത. കുട്ടിയ താന്‍ അപമാനിച്ചിട്ടില്ലെന്നും കുട്ടിയ്ക്ക് വേദിയിലേക്ക് വരുന്നതില്‍ മാനസിക പ്രശ്‌നം ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് വരണ്ട എന്ന് പറഞ്ഞതെന്നും ആണ് എം.ടി അബ്ദുള്ള മുസ്ലിയാല്‍ പറഞ്ഞതെന്നാണ് സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ചടങ്ങളില്‍ വേദിയിലേക്ക് എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയും സംഘാടകര്‍ക്ക് നേരെയും ആയിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ശകാരം. പെണ്‍കുട്ടികള്‍ ഒന്നും പൊതുവേദിയിലേക്ക് വരരുത് എന്നും ആരാണ് ഇവരെ വിളിച്ചതെന്നും എല്ലാം സമസ്ത നേതാവ് പൊതുവേദിയില്‍ വെച്ച് പറഞ്ഞത് പ്രചരിച്ച വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ഇനി ഇങ്ങനെ ഉണ്ടാവരുത് എന്നും ആവശ്യമെങ്കില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളൈ പറഞ്ഞു വിടണം എന്നാണ് നേതാവ് പറഞ്ഞത്. ഇപ്പോഴിതാ ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വേദിയിലേക്ക് വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ കാണും. ആ കുട്ടിക്ക് ലജ്ജയുണ്ടായിരുന്നു, അത് മനസ്സിലായത് കൊണ്ടാണ്.

മാത്രമല്ല മറ്റ് കുട്ടികളെ ഇവിടേക്ക് വിളിച്ചാല്‍ അത് അവര്‍ക്ക് പ്രയാസം ഉണ്ടാകുമെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത് എന്നാണ് ഇപ്പോള്‍ ന്യായീകരിക്കുന്നത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ നാട്ടുകാര്‍ക്കോ പരാതിയില്ലെന്നും സമസ്ത എന്തോ ഭീകര പ്രവര്‍ത്തനം നടത്തിയപോലെയാണ് വാര്‍ത്തകള്‍ പുറത്ത് വന്നത് എന്നുമായിരുന്നു മുത്തുക്കോയ തങ്ങളുടെ വിശദീകരണം. ഒരു മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുന്ന വേദിയിലേക്ക് അത് ഏറ്റുവാങ്ങാന്‍ പത്താം ക്ലാസുകാരി എത്തിയതോടെയാണ് അബ്ദുള്ള മുസ്ലിയാര്‍ ക്ഷുഭിതനായത്.