വേര്‍പിരിയലിന് ശേഷം ആദ്യമായി നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ താര ജോഡികളായ നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഞെട്ടലില്‍നിന്നും ആരാധകര്‍ ഇനിയും മോചിതരായിട്ടില്ല.

വേര്‍പിരിയുന്നതിനുള്ള യഥാര്‍ത്ത കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ലെങ്കിലും, വേര്‍പിരിയലിന് സാമന്ത മുന്‍കൈ എടുത്തതായ സൂചനകള്‍ പുറത്തുവന്നിരുന്നു. വിവാഹത്തിന് ലഭിച്ച പുടവ സാമന്ത മടക്കി നല്‍കിയതായും, ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മ്മകളൊന്നും ബാക്കിയാകാതിരിക്കാന്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമന്ത സമൂഹ മാധ്യമങ്ങളില്‍നിന്നും നീക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാഗചൈതന്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാമന്ത.

ഇരുവരും ഒന്നിച്ചഭിനയിച്ച ‘മജിലി’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് നടി ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് താരം പോസ്റ്റര്‍ പങ്കിട്ടത്.

 

Previous article3 മില്യന്‍ ഫോളോവേഴ്സുള്ള മമ്മൂട്ടി ഫോളോ ചെയ്യുന്നത് രണ്ടുപേരെ: ആരാണവര്‍?
Next articleനടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍