അന്നൊക്കെ ബിക്കിനി ധരിക്കുമ്പോൾ തന്റെ ആ കുറവുകൾ ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു!

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ…

Sameera Reddy about past

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ എന്നും ഓർക്കാൻ. അതിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. താരം തന്റെ നിലപാടുകളും ആശയങ്ങളുമെല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. തന്റെ ഗർഭകാലത്തെ കുറിച്ചും ബോഡി ഷെയിമിങ്ങിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിക്കൊണ്ട് താരം എത്താറുണ്ട്.

ഇപ്പോൾ പുതുവത്സരത്തിൽ താൻ പുതിയ തീരുമാനം എടുത്തതിനെ കുറിച്ച് തുറന്ന് പറയുകയാണ് സമീറ. പണ്ടൊക്കെ ബിക്കിനി ധരിച്ച് ബീച്ചിൽ പോയിരുന്ന സമയത്ത് തന്റെ ശരീരത്തിന് നല്ല ഷെയ്പ്പ് ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ എന്തെങ്കിലും കുറവുകൾ തോന്നിയാൽ അതോർത്തു സങ്കടപ്പെടുകയും അത് പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സമീറ പറയുന്നു. എന്നാൽ ഇന്ന് മക്കളുമായി ബീച്ചിൽ പോകുമ്പോൾ ആ പ്രശ്നങ്ങൾ ഒന്നും തന്നെ അലട്ടുന്നില്ല എന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പണ്ടൊക്കെ ബീച്ചില്‍ ബിക്കിനി ധരിച്ച് പോയിരുന്ന സമയങ്ങൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചെറിയ കുറവുകള്‍ പോലും കണ്ടെത്തി അതേക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ബീച്ചില്‍ എന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ അതിനേക്കാൾ പതിന്മടങ്ങ് സന്തോഷവതിയാണ്. 2021ല്‍ ഷെയ്പുള്ള ശരീരം വീണ്ടെടുകാനായി ഞാൻ ശ്രമിക്കും. എങ്കിൽ തന്നെയും ഏതു രൂപത്തിലായാലും സ്വയം സ്‌നേഹിക്കണമെന്ന് ഈ നിമിഷങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്‌നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങള്‍ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തില്‍ നിങ്ങള്‍ മനോഹരമാണ്.’എന്നും സമീറ കൂട്ടിച്ചേർത്തു.