നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

നിരവധി സിനിമകളിൽ കൂടി ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സമീറ റെഡ്‌ഡി, മേക്കപ്പിടാതെയുള്ള തന്റെ മുഖമാണ് സമീറ ആരാധകർക്ക് കാണിച്ചിരിക്കുന്നത്, ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിക്കുകയാണ് താരം, താരത്തിന്റെ  മേക്കപ്പിടാത്ത മുഖവും നരച്ച മുടികളും കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. സൗന്ദ്യര്യത്തിൽ അല്ല ഒരിക്കലും ശ്രദ്ധ കൊടുക്കേണ്ടത്, ആരോഗ്യത്തിനും നല്ല മനസ്സും ഉണ്ടാകുവാൻ ആണ് ശ്രദ്ധിക്കേണ്ടത് എന് താരം പറയുന്നു. ഒരിക്കലും ആത്മവിശ്വാസം കളയാതെ മുന്നേറണം എന്ന് താരം വ്യക്തമാക്കുന്നു.

സമീറക്ക് ലഭിച്ച ഒരു മെസ്സേജ് ആണ് മേക്കപ്പിടാതെ സമൂഹത്തിന് മുന്നിൽ എത്തുവാൻ സമീറയെ പ്രേരിപ്പിച്ചത്, താരം തന്നെയാണ് ഇത് പറഞ്ഞത്. താരം പറയുന്നത് ഇങ്ങനെ . ഒരു വയസ്സുള്ള കുഞ്ഞിന്റെ ‘അമ്മ എനിക്ക് ഒരു മെസ്സേജ് അയച്ചു, പ്രസവത്തിനു ശേഷം അവർ വല്ലാതെ തടിച്ചു, കാണുവാൻ ഒരു ഭംഗിയും ഇപ്പോൾ ഇല്ല. എന്റെ ചിത്രങ്ങൾ കാണുമ്പൊൾ അവർ വല്ലാതെ വിഷാദയകുന്നു എന്നും അവർ പറയുന്നു. അവരുടെ വാക്കുകൾ എന്നെ ഞെട്ടിച്ച് കളഞ്ഞു. അതുകൊണ്ടാണ് ഞാൻ എഴുന്നേറ്റ ഉടൻ തന്നെ ലൈവിൽ വന്നത്.  വന്ന ഉടൻ താരം പറഞ്ഞത് നമ്മളെ കുറിച്ചുള്ള ചിന്തകൾ നമുക്ക തന്നെ ഒരു പോസറ്റീവ് ആയി മാറണം എന്നാണ്.

ഏത് രൂപത്തിലായാലും നിങ്ങൾ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ, അമ്മയാകുമ്പോൾ സൗന്ദര്യം പോയല്ലോ എന്നല്ല ആരോഗ്യത്തോടെ ഇരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്, മെലിയുന്നത് എപ്പോൾ വേണമെങ്കിലും ആകാം. ഇപ്പോൾ നിങ്ങൾ മെലിയുവാനുള്ള ശ്രമമല്ല നടത്തേണ്ടത് ആരോഗ്യത്തോടെ ഇരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ചിത്രങ്ങളിൽ കാണുന്ന പോലെ അല്ല ഞാൻ ഉള്ളത് എന്നും താരം പറയുന്നു. എന്നെ എന്റെ കസിനുമായി പലതവണ താരതമ്യം ചെയ്തിട്ടുണ്ട്, സിനിമയിൽ എത്തിയപ്പോൾ പല താരങ്ങളുമായി എന്നെ താരതമയപ്പെടുത്തി, ആ സമയത്ത് എന്റെ നിറവും സൗന്ദര്യവും കൂട്ടാൻ ഭ്രാന്തമായ പല കാര്യങ്ങളും ഞാൻ ചെയ്തു. അവസാനം എനിക്ക് തന്നെ അതൊക്കെ ബോറായി തുടങ്ങിഅങ്ങനെയാണ് ഞാൻ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കാൻ തുടങ്ങിയത് എന്ന് സമീറ പറയുന്നു. താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒക്കെ വളരെ ചർച്ച ചെയ്യുകയാണ് ഇപ്പോൾ.

https://www.instagram.com/tv/CC7u4zQnGfA/?utm_source=ig_web_button_share_sheet

 

 

Previous articleനടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം
Next articleനിങ്ങൾ സ്വവർഗ്ഗ രതിക്കാരിആണോ; ലിപ്‌ലോക്ക് ചിത്രങ്ങൾ കണ്ട് സംശയവുമായി എത്തിയ ആരാധകന്റെ സംശയം തീർത്ത് കൊടുത്ത് നിത്യാമേനോൻ !!