മറ്റ് നടന്മാർ ബ്രാൻഡുകൾ വേണമെന്ന് പറയുമ്പോൾ മമ്മൂക്ക വെറും 60 രൂപയുടെ ഷർട്ട് ആണ് ധരിക്കുന്നത്!

സമീറ സനീഷ് എന്ന കോസ്റ്റും ഡിസൈനർ സിനിമ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതയാണ്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി സിനിമകൾക്ക് വേണ്ടി വസ്ത്രം ഒരുക്കിയ സമീറ താരങ്ങൾക്കിടയിലും സുപരിചിതയാണ്. 2009 ൽ കേരള കഫെ എന്ന ചിത്രത്തിൽ…

Sameera saneesh about mammootty

സമീറ സനീഷ് എന്ന കോസ്റ്റും ഡിസൈനർ സിനിമ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതയാണ്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി സിനിമകൾക്ക് വേണ്ടി വസ്ത്രം ഒരുക്കിയ സമീറ താരങ്ങൾക്കിടയിലും സുപരിചിതയാണ്. 2009 ൽ കേരള കഫെ എന്ന ചിത്രത്തിൽ കൂടിയാണ് സമീറ സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അതിനു ശേഷം പല താരങ്ങളുടെ ചിത്രങ്ങൾക്ക് വേണ്ടിയും സമീറ വസ്ത്രങ്ങൾ ഒരുക്കി. ഇപ്പോൾ മറ്റ് നടന്മാരും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണെന്ന് തുറന്ന് പറയുകയാണ്‌ സമീറ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ അനുഭവം സമീറ തുറന്ന് പറഞ്ഞത്.

മമ്മൂട്ടിക്ക് വസ്ത്രം ഒരുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം എത്ര ക്വാളിറ്റി കുറഞ്ഞ തുണിയുടെ വസ്ത്രം ആണെങ്കിലും മമ്മൂക്ക ധരിക്കുമ്പോൾ അത് സമ്പന്നമാകും. ആ ലുക്ക് ഒരു പക്ഷെ സിനിമയിലെ കഥാപാത്രത്തിന് യോജിച്ചതായിരിക്കില്ല. അത് കൊണ്ട് തന്നെ മമ്മൂക്കയുടെ കഥാപാത്രം സാധാരണക്കാരന്റേത് ആണെങ്കിൽ ഡൽ ആയുള്ള വസ്ത്രങ്ങൾ ആണ് കൊടുക്കാറുള്ളത്. അല്ലാതെ വേറെ വസ്ത്രങ്ങൾ ആണെങ്കിൽ അദ്ദേഹം ധരിക്കുമ്പോൾ ആ വസ്ത്രത്തിനു പോലും ഭംഗി കൂടുന്നതായി തോന്നും.

വസ്ത്രത്തിന്റെ കാര്യത്തിൽ പിടിവാശിയുള്ള ആളാണ് മമ്മൂട്ടിയെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ബ്രാൻഡ് വസ്ത്രങ്ങൾ മാത്രമേ അദ്ദേഹം ധരിക്കുവെന്നുമാണ് ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന് അങ്ങനെ ഒരു പിടിവാശി ഉള്ളതായി എനിക് ഇന്ന് വരെ തോന്നിയിട്ടില്ല. മീറ്ററിന് 60 രൂപ വിലയുള്ള തുണി കൊണ്ട് വരെ അദ്ദേഹത്തിന് ഷർട്ട് തുന്നി ഞാൻ കൊടുത്തിട്ടുണ്ട്. അത് സന്തോഷത്തോടെ ഇട്ട് കൊണ്ട് അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ അതെ സമയം ബ്രാൻഡ് തന്നെ വേണമെന്ന് എന്നോട് വേറെ പല നടന്മാരും പറഞ്ഞിട്ടുണ്ടെന്നാണ് സമീറ പറഞ്ഞത്. ഡാഡി കൂൾ, ഇമ്മാനുവൽ, കസബ, പുത്തൻ പണം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ്, ബെസ്റ്റ് ആക്ടർ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയത് സമീറ ആണ്.